Connect with us

kerala

പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

Published

on

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending