Video Stories
മഹേന്ദ്ര സിങ് ധോണി; അസാധ്യങ്ങള്‍ സാധ്യമാക്കിയ ക്രിക്കറ്റര്‍
ഗോകുല്‍ മാന്തറ
റാഞ്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഒരു നാട്ടിൻപുറത്തുകാരൻ പയ്യൻ. കപിൽദേവിന്റേയും സച്ചിൻ ടെണ്ടുൽക്കറുടേയും കളി തലയ്ക്ക് പിടിച്ച് ക്രിക്കറ്റിലേക്കെത്തിപ്പെടുന്നു. ജീവിച്ചു വളർന്ന സാഹചര്യം വെച്ച് നോക്കിയാൽ ആ ഗെയിമിൽ ഒരിടത്തും എത്തപ്പെടേണ്ടവനല്ലായിരുന്നിട്ട് കൂടി വിട്ടുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. അന്ന് അങ്ങനെ വിട്ട് കൊടുത്തിരുന്നെങ്കിൽ എം.എസ് ധോണി എന്ന നാമം ലോകക്രിക്കറ്റിൽ ഉച്ചരിക്കപ്പെടുമായിരുന്നില്ല.ഏതൊരു സാധാരണക്കാരനേയും പോലെ സ്വന്തം ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാഞ്ചി തെരുവുകളിൽ ഇന്നും അയാൾ അലഞ്ഞ് കൊണ്ടേയിരുന്നേനെ.
“There is nothing impossible, the word says I’m possible” എന്ന തത്വം ധോണിയേക്കാളും സ്വന്തം ജീവിതത്തിൽ അർത്ഥവത്താക്കിയ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല.ഒരാൾ മികച്ചവനാകുന്നത് തന്റെ കഴിവുകൾ മനസിലാക്കുമ്പോളല്ല,മറിച്ച് തന്റെ പരിമിതികളെക്കുറിച്ച് ബോധ്യവാനാകുന്നതെപ്പോളാണോ അപ്പോളാണ് അയാൾ ദി ബെസ്റ്റ് ആയിത്തീരുന്നത്.ദ്രാവിഡിന്റെ ക്ലാസോ ലക്ഷ്മണിന്റെ ബാറ്റിംഗ് എലഗൻസിയോ ധോണിയിലുണ്ടായിരുന്നില്ല. കൈയ്യിലുണ്ടായിരുന്നത് ഏതൊരു പന്തും ശക്തിയിൽ അടിച്ചകറ്റാൻ കഴിയുന്ന കൈക്കരുത്തും ഒരു ബോളറേയും കൂസാത്ത കാടൻ ബാറ്റിംഗ് ശൈലിയും. ഇങ്ങനെയുള്ള പരിമിതികൾ വെച്ച് അയാൾ ലോകക്രിക്കറ്റ് വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതിനു മുൻപിൽ നാമെല്ലാം നമിക്കേണ്ടതുണ്ട്.
ബാറ്റിംഗ് ഓർഡറിൽ പ്രൊമോഷൻ നൽകാനുള്ള സൗരവ് ഗാംഗുലി എന്ന മികച്ച ക്യാപ്റ്റന്റെ തലയിലുദിച്ച ബുദ്ധിയ്ക്ക് ഇന്ത്യൻ ടീമിന്റെ പിന്നീടുള്ള നേട്ടങ്ങളുടെയത്ര തന്നെ മൂല്യമുണ്ട്. 2004 ലെ നിരാശാജനകമായ അരങ്ങേറ്റവും ആദ്യ മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങളും തളർത്തിയേക്കമായിരുന്ന ആ നീളൻ മുടിക്കാരൻ വിശാഖപട്ടണത്ത് പാകിസ്ഥാനെതിരെ നടന്ന ഏകദിനമത്സരത്തിൽ നേടിയ സെഞ്ചുറി പ്രകടനത്തിനൊപ്പം ഇന്റർനാഷണൽ ക്രിക്കറ്റ് എന്ന വലിയ ക്യാൻ വാസിൽ കുറച്ച് നാൾ താനുണ്ടാകുമെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു. അന്നയാളടിച്ച ഓരോ റണ്ണുകളും ആരാധകരുടെ ഹൃദയത്തിലേക്കാണു ഊളിയിട്ടിറങ്ങിയത്. പിന്നീട് മഹിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പണ്ട് റെയില്വേയിൽ ജോലി ചെയ്തിട്ടുള്ളത് കൊണ്ടാണോ എന്തോ, എക്സ്പ്രസ്സ് വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള വളർച്ച
കളി മികവിനൊപ്പം തന്നെ ധോണിയുടെ ബ്രാൻഡിംഗ് മൂല്യവും ഉയർന്ന് കൊണ്ടിരുന്നു. പരസ്യക്കമ്പനികൾ അദ്ദേഹത്തിന്റെ പിറകേ ക്യൂ നിന്നു. നയൻ മോഗിയയും കിരൺ മോറെയും അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങാതെ സ്വന്തമായൊരു ശൈലി സെറ്റ് ചെയ്യാനാണയാൾ ശ്രമിച്ചത്. അതിലയാൾ വിജയിച്ചോ ഇല്ലയോ എന്നറിയാൻ അദ്ദേഹം നിലനിർത്തിപ്പോരുന്ന സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ മാത്രം മതിയാകും. അവസാനം ബാറ്റിംഗിനിറങ്ങി പത്തോ പതിനഞ്ചോ റൺസ് മാത്രം നേടി മടങ്ങുന്നതല്ല വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ജോലിയെന്ന് അറിയാമായിരുന്ന ധോണി തനിക്ക് മുൻപ് ആ ജോലി കൈകാര്യം ചെയ്തവരെ എല്ലാരീതിയിലും പിറകിലാക്കിക്കൊണ്ട് തന്നെയാണു നടന്ന് തുടങ്ങിയത്. ഗിൽക്രിസ്റ്റിനെപ്പോലെ ബാറ്റ് ചെയ്യുന്നൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്വപ്നത്തിൽ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർക്ക് കിട്ടിയ സമ്മാനമായും ധോണിയെ വിശേഷിപ്പിക്കാം. ധോണിയെക്കുറിച്ച് ഇതേ ഗിൽക്രിസ്റ്റ് തന്നെ പിൽക്കാലത്ത് പറഞ്ഞ വാക്കുകൾ അയാളുടെ മഹത്വം എടുത്ത് കാട്ടുന്നു. അതിപ്രകാരമായിരുന്നു.”The best compliment for me is when someone says they’ll pay to watch me play, And I can say that I’ll pay to watch MS Dhoni bat. MS is not the next Gilchrist. He’s the first MS Dhoni” .
സീനിയർ താരങ്ങൾ പിന്മാറിയ 2007 ലെ ടി20 ലോകപ്പിൽ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടപ്പോൾ നെറ്റിചുളിച്ചവർക്ക് നേരെയായിരുന്നു പിന്നീടുള്ള അയാളുടെ നേട്ടങ്ങളെല്ലാം. തന്റെ കൈയ്യിലുണ്ടായിരുന്ന പരിമിതമായ വിഭവങ്ങളെ കൃത്യമായി കൂട്ടിയിണക്കി വിജയതൃഷ്ണയുള്ള സംഘമാക്കിത്തീർത്ത നായകമികവായിരുന്നു ആ ലോകകപ്പ് വിജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഏറെ സഹിച്ച് പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയൊരു കുട്ടിക്കാലം ഉണ്ടായിരുന്നത് കൊണ്ടാവണം ധോണി എന്ന കളികാരനും ധോണി എന്ന ക്യാപ്റ്റനും കൂളായിരുന്നു.ഏത് സന്ദർഭത്തിലും മത്സരത്തിന്റെ ഗതിയെക്കുറിച്ച് അസാമാന്യ ധാരണയുണ്ടായിരുന്ന അയാളുടെ ബോളിംഗ് ചെയ്ഞ്ചുകളും ഫീൽഡ് പ്ലേസ്മെന്റുകളും പലസമയത്തും എതിർ ടീമിനെ വരെ ഞെട്ടിക്കുന്നത്ര അവിസ്മരണീയവുമായിരുന്നു. വിക്കറ്റിന് പിന്നിൽ ധോണിയാണെങ്കിൽ മുന്നോട്ടാഞ്ഞ് ബോളർമ്മാരെ നേരിടാൻ ബാറ്റ്സ്മാന്മാർ മടിക്കുന്നതിനു കാരണം മനസിലാക്കാൻ പറ്റിയിട്ടില്ലെങ്കിൽ അയാളുടെ സ്റ്റമ്പിംഗ് റെക്കോഡുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും. സംശയമെല്ലാം അത് വരെയേ ഉണ്ടാകൂ.
ധോണി ക്രീസിൽ നിൽക്കുമ്പോൾ ഒരു സ്കോറും സേഫല്ലെന്ന് എതിർ ക്യാപ്ടന്മാർ പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹേറ്റർമ്മാർ പോലും അംഗീകരിച്ചിരുന്നതാണു അയാളുടെ അസാമാന്യമായ ഫിനിഷിംഗ് പാടവം. തോല്വി ഉറപ്പിച്ച എത്രയെത്ര മത്സരങ്ങൾ തന്റെ മനസാന്നിദ്ധ്യം കൊണ്ട് മാത്രം അയാൾ എതിരാളികളിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു.
“If 15 runs needed of the last over,pressure is on the bowler.not on MS dhoni”.
എന്ന് ഇയാൻ ബിഷപ്പ് പറഞ്ഞത് അയാളെ ചുമ്മ പുകഴ്ത്താനല്ല മറിച്ച് അയാളത് പലകുറി തെളിയിച്ചിട്ടുള്ളത് കൊണ്ടാണു.
ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റനായത് കേവലം ഭാഗ്യംകൊണ്ട് മാത്രമല്ലെന്ന് ബുദ്ധിയും വിവരവുമുള്ള ക്രിക്കറ്റിനെ നന്നായി ഫോളൊ ചെയ്യുന്ന ഒരാൾക്ക് പറഞ്ഞ് കൊടുക്കാതെ തന്നെ മനസിലാക്കാൻ പറ്റുന്ന കാര്യമാണു. ലോകക്രിക്കറ്റിനെ തന്റെ ഉള്ളംകൈയ്യിലാക്കി അമ്മാനമാടിയിരുന്ന സാക്ഷാൽ റിക്കി പോണ്ടിങ്ങിനു പോലും സാധിക്കാത്ത കാര്യമാണിതെന്ന് കൂടി ചേർത്ത് വായിക്കുമ്പോളാണു ഈ നേട്ടത്തിന്റെ മൂല്യം മനസിലാവുക.
ബാറ്റിംഗിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വിരാട് കോഹ്ലിക്ക് ക്യാപ്റ്റൻസി കൈമാറിയ അയാൾക്ക് ഇന്ന് തന്റെ ആ പഴയകാല സ്ട്രോക്ക് പ്ലേ നഷ്ടപ്പെട്ടിരിക്കുന്നു,ശാന്തത കൈമോശം വന്നിരിക്കുന്നു,തന്റെ കഴിവിനോട് നീതിപുലർത്തുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെയായിരിക്കുന്നു. വിവാദങ്ങളുടെ തീച്ചൂളയിലകപ്പെട്ടപ്പോളും ഫോം കണ്ടെത്താനാവാതെ ഉഴറിയപ്പോളും എല്ലാവരും നെഞ്ചേറ്റിയിരുന്ന ബാറ്റിംഗ് ശൈലിയിൽ വ്യതിയാനം സംഭവിച്ചപ്പോളും തള്ളിപ്പറഞ്ഞിട്ടില്ല. കാരണം എന്നെന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല ഓർമ്മകൾ അയാൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.വിരമിക്കണമെന്നാവശ്യപ്പെട്ട് പല പ്രമുഖരും മുറവിളി കൂട്ടുമ്പോളും ഇനിയൊരു ലോകകപ്പിനുള്ള ബാല്യം അയാൾക്കുണ്ടെന്ന് വിശ്വസിക്കാനാണു എനിക്ക് താൽപര്യം,ഒരു വട്ടം കൂടി ആ കരങ്ങൾക്ക് ലോകകിരീടം സ്പർശ്ശിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്നാണു പ്രാർത്ഥന അതിനയാൾക്ക് കഴിയുമെന്ന് തന്നെയാണു വിശ്വാസവും.കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന വിമർശ്ശകർക്ക് കുറ്റപ്പെടുത്താൻ ധാരാളം കാരണങ്ങളുണ്ടായിരിക്കാം എന്നാൽ തങ്ങളുടെ ഉള്ളിന്റെ ഉള്ളിലെങ്കിലും അവർ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടെന്നത് സത്യം. അതെ ഇഷ്ടപ്പെടാതിരിക്കാം പക്ഷേ അവഗണിക്കാനാവില്ല.
“I pray that a tennis player should emerge from Ranchi as MS Dhoni emerged for cricket”
എന്ന സാനിയ മിർസ്സയുടെ വാക്കുകൾ അദ്ദേഹം കളിച്ച് കൊണ്ടിരുന്ന ഗെയിമിനെ എത്രത്തോളം ഡൊമിനേറ്റ് ചെയ്തെന്നത് വരച്ച് കാട്ടുന്നു.
സമ്മർദ്ദ ഘട്ടങ്ങളെ ധോണിയെപ്പോലെ ഇത്ര കൂളായി കൈകാര്യം ചെയ്തൊരു ക്യാപ്റ്റൻ ലോകക്രിക്കറ്റിൽത്തന്നെ വേറെ കാണുമെന്ന് തോന്നുന്നില്ല.അതാണല്ലോ താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ക്ലെവർ ക്യാപ്റ്റൻ ധോണിയാണെന്ന് ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടതും..
പ്രായം കൂടുതോറും വീര്യവും കൂടിക്കൊണ്ടിരിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ജന്മദിനാശംസകൾ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

