More
രാത്രിയില്‍ ഉറങ്ങിയില്ല; ജയിലില്‍ കരഞ്ഞുതീര്‍ത്ത് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഇന്നലെ രാത്രി മുഴുവന്‍ ജയിലില്‍ കരഞ്ഞെന്ന് മൊഴി. പോലീസുകാരും സഹതടവുകാരുമാണ് ദിലീപ് സെല്ലില്‍ കരഞ്ഞുതീര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞത്. രാത്രി ഉറങ്ങാതെ സെല്ലില്‍ കഴിഞ്ഞ ദിലീപ് തികച്ചും അസ്വസ്ഥനായിരുന്നു. പകല്‍ ഇടവിട്ട് മയങ്ങുമ്പോഴും കരയുകയായിരുന്നു താരം. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചതോടെ മകളെ കാണണമെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞിരുന്നു.
ജയിലില്‍ പ്രത്യേക സൗകര്യങ്ങളൊന്നും ഇല്ലാത്ത ദിലീപിന് രാത്രി കിടന്നുറങ്ങുന്നതിന് തറയില്‍ വിരിക്കാന്‍ ഒരു പായും ഒരു പുതപ്പും പോലീസ് നല്‍കിയിരുന്നു. 14 സെല്ലുകളുള്ള ജയില്‍ ബ്ലോക്കില്‍ നൂറോളം തടവുകാരുണ്ട്. ഒഡിഷ സ്വദേശിയായ കൊലക്കേസ് പ്രതിയാണ് ഒപ്പമുള്ളത്. ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. ആളുകളുടെ എണ്ണം കുറവുള്ള സെല്ലില്‍ 523 നമ്പര്‍ തടവുകാരനാണ് ദിലീപ്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ദിലീപിനെ ജയിലില്‍ എത്തിക്കുന്നത്. രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡില്‍ വിട്ട കോടതി ഉത്തരവുപ്രകാരമായിരുന്നു ഇത്. ജയിലിനകത്തെത്തിച്ച ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ രണ്ടാംനമ്പര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്കി. ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ഊണും നല്കി. രാത്രി ചോറും ചേമ്പ് പുഴുക്കും നല്‍കിയെങ്കിലും വേണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ അധികൃതര്‍ നിര്‍ബന്ധിച്ചപ്പോള്‍ കഴിക്കുകയും ചെയ്തു.
ഇന്ന് രാവിലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലേക്കും കൊണ്ടുപോയി.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
More
മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
kerala
എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരന് കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന് ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്കാരം.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala12 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india13 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala11 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

