Connect with us

News

ഓടിക്കൊണ്ടിരുന്ന വാനില്‍ യുവതിയെ പീഡിപ്പിച്ചു; ഫരീദാബാദില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഫരീദാബാദിലെ ഇടവഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് വാനില്‍ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് ക്രൂരമായ അക്രമത്തിനിരയായത്.

Published

on

ഫരീദാബാദ്: ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളിയിട്ട സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം-ഫരീദാബാദ് റോഡില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഫരീദാബാദിലെ ഇടവഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് വാനില്‍ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് ക്രൂരമായ അക്രമത്തിനിരയായത്. വാനില്‍ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്.

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ പ്രതികള്‍ യുവതിയെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി. മൂടല്‍മഞ്ഞുള്ള ആ പ്രദേശത്ത് മൂന്നു മണിക്കൂറോളം വാഹനം ഓടിച്ചുനടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഈ സമയത്ത് യുവതിയെ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എസ്ജിഎം നഗറിലെ രാജാ ചൗക്കിന് സമീപമുള്ള ഒരു ഹോട്ടലിന് മുന്നില്‍വെച്ച് പ്രതികള്‍ യുവതിയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിലും മര്‍ദനത്തിലും യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 8.30ഓടെ അമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. മൂന്നു മണിക്കൂറിനുള്ളില്‍ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വൈകിയാണ് ഇറങ്ങിയത്. ആ സമയത്ത് വഴിയില്‍ മറ്റ് വാഹനങ്ങളൊന്നും ലഭിക്കാത്തതിനാലാണ് യുവതി വാനില്‍ ലിഫ്റ്റ് ചോദിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം യുവതി സഹോദരിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  കോട്‌വാലി പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല യുവതി പ്രവേശനം; എം സ്വരാജിന്റെ വിവാദ പ്രസംഗത്തില്‍ ഇടപെട്ട് കോടതി

എം. സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്നാണ് പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്.

Published

on

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എം. സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ ഇടപെട്ട് കോടതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. എം. സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്നാണ് പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ആണ് പരാതി നല്‍കിയത്.

2018-ല്‍ എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് എടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. സിറ്റി പോലീസ് കമ്മിഷണറും കേസ് എടുക്കാത്തതിനെത്തുടര്‍ന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തില്‍ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്‌മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ ഹനിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

Continue Reading

News

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍; പുതുവത്സരത്തിന് മുന്നോടിയായി സേവനങ്ങളില്‍ തടസ്സം

പുതുവത്സരാഘോഷത്തിന്റെ തലേദിവസം നടക്കുന്ന പണിമുടക്ക് ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇകൊമേഴ്‌സ് മേഖലകളില്‍ ഗണ്യമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Published

on

ദില്ലി: വേതനവര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തിലേക്ക്. സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ആമസോണ്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സും ചേര്‍ന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി, പശ്ചിമ ബംഗാള്‍, തമിഴ്‌നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനുകളും പ്രാദേശിക കൂട്ടായ്മകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന്റെ തലേദിവസം നടക്കുന്ന പണിമുടക്ക് ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇകൊമേഴ്‌സ് മേഖലകളില്‍ ഗണ്യമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ ജോലി കാര്യമായി കുറയ്ക്കുകയോ ചെയ്യുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷ, സ്ഥിരമായ വരുമാനം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ ആവശ്യങ്ങളില്‍ ഉടന്‍ ഇടപെടണമെന്ന് പ്ലാറ്റ്‌ഫോം കമ്പനികളോടും സര്‍ക്കാരിനോടും യൂണിയനുകള്‍ ആവശ്യപ്പെട്ടു

Continue Reading

kerala

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞതിന് സംഘര്‍ഷം; കേസെടുത്ത് പൊലീസ്

കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു സംഘര്‍ഷം.

Published

on

കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെ സംഘര്‍ഷം. കൊച്ചി ചിക്കിങ്ങിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു സംഘര്‍ഷം.  വാക്കുതര്‍ക്കത്തിനൊടുവില്‍ മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടേയും സഹോദരങ്ങളുടേയും പരാതി. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

Continue Reading

Trending