News
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം: മലയാളി വൈദികനും ഭാര്യയും നാഗ്പുരില്‍ അറസ്റ്റില്‍
നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്
മഹാരാഷ്ട്ര: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത മലയാളി വൈദികന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്.
നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികന് നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു.
പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പുര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. ഇന്നു രാവിലെ ഇവരെ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.
News
മധ്യപ്രദേശില്‍ മലിനജലം കുടിച്ച് എട്ട് മരണം; നിരവധി പേര് ചികിത്സയില്‍
നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു.
മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് എട്ടു പേര് മരിച്ചു. 100 ലേറെ പേര് വര്‍മ്മ ആശുപത്രിയില്‍ ചികിത്സയില്‍. ഭഗീരത്പുര പ്രദേശത്ത് തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന് ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.
ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് (ഐഎംസി) ടാങ്കറുകള്‍ വഴി പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങി, അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
kerala
കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ വൈകിയത് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ -അടൂര്‍ പ്രകാശ്
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയെ ചോദ്യം ചെയ്തതില്‍ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. എസ്ഐടിയുടെ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഉന്നതരിലേക്ക് പോകണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
News
ഓടിക്കൊണ്ടിരുന്ന വാനില്‍ യുവതിയെ പീഡിപ്പിച്ചു; ഫരീദാബാദില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഫരീദാബാദിലെ ഇടവഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് വാനില്‍ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് ക്രൂരമായ അക്രമത്തിനിരയായത്.
ഫരീദാബാദ്: ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളിയിട്ട സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം-ഫരീദാബാദ് റോഡില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഫരീദാബാദിലെ ഇടവഴിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് വാനില്‍ കയറിയ 25 വയസ്സുകാരിയായ യുവതിയാണ് ക്രൂരമായ അക്രമത്തിനിരയായത്. വാനില്‍ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്.
വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ പ്രതികള്‍ യുവതിയെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ഹനുമാന് ക്ഷേത്രത്തിന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി. മൂടല്‍മഞ്ഞുള്ള ആ പ്രദേശത്ത് മൂന്നു മണിക്കൂറോളം വാഹനം ഓടിച്ചുനടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഈ സമയത്ത് യുവതിയെ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ എസ്ജിഎം നഗറിലെ രാജാ ചൗക്കിന് സമീപമുള്ള ഒരു ഹോട്ടലിന് മുന്നില്‍വെച്ച് പ്രതികള്‍ യുവതിയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിലും മര്‍ദനത്തിലും യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 8.30ഓടെ അമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. മൂന്നു മണിക്കൂറിനുള്ളില്‍ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വൈകിയാണ് ഇറങ്ങിയത്. ആ സമയത്ത് വഴിയില്‍ മറ്റ് വാഹനങ്ങളൊന്നും ലഭിക്കാത്തതിനാലാണ് യുവതി വാനില്‍ ലിഫ്റ്റ് ചോദിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം യുവതി സഹോദരിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india16 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
india22 hours agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
