Culture
ജിറോണയെയും തകര്‍ത്തു; ആറില്‍ ആറും നേടി ബാഴ്‌സ

മോണ്ടിവി: ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗയില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ജിറോണയുടെ തട്ടകമായ മോണ്ടിവി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് ഓണ്‍ഗോളുകളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. ഇതോടെ, രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ നാലും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴും പോയിന്റ് ലീഡ് നിലനിര്‍ത്താന്‍ ബാര്‍സക്ക് കഴിഞ്ഞു. ആറ് മത്സരങ്ങളില്‍ നിന്നും ആറും വിജയിച്ച്
ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ 18 പോയിന്റുമായി ബാര്‍സയാണ് ഒന്നാമത്.
കാറ്റലോണിയന്‍ ക്ലബ്ബുകളായ ജിറോണയും ബാര്‍സയും തമ്മിലുള്ള ആദ്യ ലാലിഗ മത്സരത്തില്‍ 17-ാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. വലതുഭാഗത്തു നിന്ന് ലയണല്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ജോര്‍ഡി ആല്‍ബയുടെ ഷോട്ട് ജിറോണ നായകന്‍ അഡായ് ബെനിറ്റസിന്റെ കാലില്‍ത്തട്ടി ഗോളിലേക്ക് വഴിമാറുകയായിരുന്നു. 48-ാം മിനുട്ടില്‍ ബോക്‌സിലേക്ക് ഓടിക്കയറി അലക്‌സ് വിദാല്‍ സുവാരസിനെ ലക്ഷ്യം വെച്ച് നല്‍കിയ ബാക്ക്ഹീല്‍ പാസ്, ആതിഥേയ ഗോള്‍കീപ്പര്‍ ഗോര്‍ക ഇറയ്‌സോസിന്റെ കാലുകള്‍ക്കിടയിലൂടെ ഗോള്‍ലൈന്‍ കടന്നു. ഗോളിയെ പറ്റിച്ചു നേടിയ ഗോള്‍ സുവാരസിന്റെ മിടുക്കില്‍ പിറന്ന ഗോളായി വിലയിരുത്താവുന്നതായിരുന്നു. 69-ാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയുടെ ഹൈബോള്‍ സ്വീകരിച്ച് ബോക്‌സില്‍ കയറിയ ലൂയിസ് സുവാരസ് കുറ്റമറ്റ ഫിനിഷിലൂടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.
മുന്‍ മത്സരങ്ങളില്‍ ബാര്‍സലോണയുടെ വിജയങ്ങളിലെ നെടുംതൂണായ ലയണല്‍ മെസ്സിയെ മാന്‍ മാര്‍ക്കിങ് ചെയ്തുകൊണ്ടാണ് ജിറോണ കളി തുടങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണിന് ടീമിലെത്തിയ മാഫിയോ ആ ദൗത്യം വിജയകരമായി ഏറ്റെടുത്തപ്പോള്‍ ബാര്‍സ നീക്കങ്ങള്‍ക്ക് താളം നഷ്ടമായി. തന്ത്രപരമായൊരുക്കിയ ഓഫ് സൈഡ് കെണികളിലും ബാര്‍സ മുന്നേറ്റം തുടരെ വീണു.
ബോക്‌സിനു പുറത്തു നിന്ന് മെസ്സി തൊടുത്ത ഫ്രീകിക്ക് ഗോര്‍ക തട്ടിയകറ്റിയതിനു ലഭിച്ച കോര്‍ണര്‍ കിക്കിനെ തുടര്‍ന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എതിരാളികളെ പ്രതിരോധിക്കുന്നതിനൊപ്പം അവസരം കിട്ടുമ്പോള്‍ പ്രത്യാക്രമണം നടത്താനും ജിറോണ മടിച്ചില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നെത്തിയ ബ്രസീല്‍ താരം ഡഗ്ലസ് ലൂയിസ് ബാര്‍സ പ്രതിരോധത്തിന് പലപ്പോഴും തലവേദന ഉയര്‍ത്തി. ബോക്‌സിനു പുറത്തുനിന്നുള്ള ഡഗ്ലസിന്റെ ലോങ് റേഞ്ചര്‍ മാര്‍ക് ആന്ദര്‍ ടെര്‍സ്‌റ്റെഗന്‍ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. സ്‌ട്രൈക്കര്‍ ഒലുങ്കയുടെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഹെഡ്ഡര്‍ ടെര്‍സ്റ്റെഗന്‍ വീണു തടഞ്ഞു.
ബാര്‍സലോണക്കു വേണ്ടിയുള്ള തന്റെ നൂറാം മത്സരത്തിലാണ് ലൂയിസ് സുവാരസ് ഈ സീസണിലെ തന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരങ്ങളുടെ എണ്ണത്തില്‍ മൂന്നക്കം കടന്ന സുവാരസ് 87 ഗോളുകള്‍ നേടുകയും 43 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ലീഗിലെ മറ്റൊരു മത്സരത്തില്‍ മാലഗ 3-3 ന് അത്‌ലറ്റിക് ബില്‍ബാവോയെ സമനിലയില്‍ തളച്ചു. 4-ാം മിനുട്ടില്‍ അഡുരിസ് അത്‌ലറ്റിക്കിനെ മുന്നിലെത്തിച്ചെങ്കിലും 35-ാം മിനുട്ടില്‍ ഡീഗോ റോളന്‍ ആതിഥേയരെ ഒപ്പമെത്തിച്ചു. 51, 70 മിനുട്ടുകളില്‍ ഇനാകി വില്യംസ് ഗോള്‍ നേടിയതോടെ അത്‌ലറ്റിക്കിന് മികച്ച ലീഡായി. എന്നാല്‍, 81-ാം മിനുട്ടില്‍ പൗള്‍ ബയ്‌സിയും മൂന്നു മിനുട്ടിനകം റോളനും ലക്ഷ്യം കണ്ടതോടെ മാലഗ സീസണിലെ ആദ്യ പോയിന്റ് സമ്പാദിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായാണ് ബാര്‍സ ലാലിഗയില്‍ ലീഡ് ചെയ്യുന്നത്. അത്‌ലറ്റികോ മാഡ്രിഡ് (14), സെവിയ്യ (13), റയല്‍ മാഡ്രിഡ് (11) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
GULF3 days ago
സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം