രാമലീലക്ക് പിന്തുണയുമായെത്തിയ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്ക് ആരാധകരുടെ രൂക്ഷവിമര്‍ശനം. രാമലീലയെ അനുകൂലിച്ചുള്ള പോസ്റ്റിന് നേരെ വിമര്‍ശനമുയരുമ്പോഴാണ് മഞ്ജുവിന് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തുന്നത്. മഞ്ജുവാര്യറുടെ ഈ നിലപാടിനെ താന്‍ ബഹുമാനിക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത് കൊണ്ടാണ്. ഈ പോസ്റ്റിലെ വിമര്‍ശനങ്ങളോടുപോലും സമചിത്തതയോടെ പ്രതികരിക്കുന്നത് കൊണ്ടാണ് നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

W-e-l-l sa-i-d M-an-ju…നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു..

കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്‌കൊണ്ടാണ്…ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു..

അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ..