Connect with us

Film

ഹേമ കമ്മിറ്റി ചെയ്തത് വലിയ തെറ്റ്; അവര്‍ നടിമാരുടെ അഭിപ്രായം മാത്രം തേടി: ഭാഗ്യലക്ഷ്മി

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്‍ ഫെഫ്ക പോലുള്ള സംഘടനകളെ തകര്‍ക്കാന്‍ ഈ കൂട്ടായ്മകള്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു.

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കമ്മിറ്റി തൊഴിലാളികളായി പരിഗണിച്ചത് നാല് സ്ത്രീകളെ മാത്രമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

അവരോട് ചോദിച്ചറിഞ്ഞത് ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാത്രമാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി സിനിമാ മേഖലയില്‍ വേറെയും പ്രശ്‌നങ്ങളുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്‍ ഫെഫ്ക പോലുള്ള സംഘടനകളെ തകര്‍ക്കാന്‍ ഈ കൂട്ടായ്മകള്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. കൂടാതെ ഡബ്ല്യു.സിസി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.

‘ആ റിപ്പോര്‍ട്ട് പുറത്ത് വന്ന അന്ന് മുതല്‍ സിനിമാ ലോകത്ത് ഉള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേവലം നടി നടന്മാരെ മാത്രമാണ് നിങ്ങള്‍ കണ്ടത്. എന്റെ കൂടെ ഇവിടെയുള്ള ആരെയെങ്കിലും നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടോ?.

ഇവര്‍ക്കെല്ലാവര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ ഭയമാണ് കാരണം ഇവരെയും നിങ്ങള്‍ മാധ്യമങ്ങള്‍ പീഡിപ്പിക്കപ്പെട്ടവരായി ചിത്രീകരിക്കുമോ എന്ന പേടിയുണ്ട് ഇവര്‍ക്ക്,’ ഭാഗ്യലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിക്കെതിരെ ഷൂട്ടിങ് സെറ്റിലെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഓഗസ്റ്റ് 31ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഫെഫ്കയിലെ വനിത അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നെന്നും ആ സമ്മേളനത്തില്‍ രണ്ട് വ്യക്തികള്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചന്നെ് പറഞ്ഞ ഭാഗ്യലക്ഷ്മി അത് ഫെഫ്കയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി സെലക്ടീവായി അഭിനേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലെ വിരലിലെണ്ണാവുന്ന ആളുകളുടെ മൊഴി മാത്രം ആണ് രംഗപ്പെടുത്തിയത്. അതിനപ്പുറത്തോക്ക് ഈ മേഖലയിലെ സ്ത്രീകളുടെ അഭിപ്രായം തേടാന്‍ കമ്മിറ്റി ശ്രമിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പോക്സോ കേസ്; നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അന്വേഷണം

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.  

Published

on

ലയാള സിനിമാ പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പതിനാറാം വയസിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Continue Reading

Film

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.  

Published

on

ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫർ ഇടുക്കിക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്. നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.

Continue Reading

Film

ആസിഫ് അലി-ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ‘രേഖാചിത്രം’ ! നിഗൂഢതകൾ ഒളിപ്പിച്ച സെക്കൻഡ് ലുക്ക് പുറത്ത്

Published

on

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് എത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending