Connect with us

More

എം.ടി.ഉസ്മാൻ അന്തരിച്ചു

Published

on

റിട്ടയർഡ് അധ്യാപകനും ( AMups വെങ്ങാട്, AMups വളാഞ്ചേരി ) ദിർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായിരുന്ന തിരുവേഗപ്പുറ മാട്ടുമ്മത്തൊടി മുഹമ്മദ് കുട്ടി ഹാജിയുടെ മകനും പ്രശസ്ത അറബി പണ്ഡിതനായ ഫലഖി മുഹമ്മദ് മൗലവിയുടെ മരുമകനുമായ എം.ടി.ഉസ്മാൻ അന്തരിച്ചു. തിരുവേഗപ്പുറ മഹല്ല് സെക്രട്ടറി, HS മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അന്തരിച്ചറിട്ടയർഡ് അധ്യാപിക പി.പി.ഖദീജ (AMLPട തിരുവേഗപ്പുറ ) യാണ് ഭാര്യ. മക്കൾ: എം.ടി.ഇർഫാൻ (അധ്യാപകൻ PTMY HSS എടപ്പലം) സലാഹുദ്ദീൻ, തഖിയുദ്ദീൻ (അധ്യാപകൻ മജ് ലിസ് കോളേജ് പുറമണ്ണൂർ) ഹബീബ (അധ്യാപിക) അദീല ‘ ‘മരുമക്കൾ: അബ്ദുൽ ഖാദർ (അധ്യാപകൻ, കോയമ്പത്തൂർ) ഹംസ (ബിസിനസ് മഞ്ചേരി) സഹോദരങ്ങൾ: എം.ടി.ഇസ്മായിൽ മൗലവി, ഖദീജ (തിരുർ), പരേതരായ ആയിശ, ആമിന, ഇബ്രാഹിം . VT ബൽറാം MLA, TV ഇബ്രാഹിം MLA VS വിജയരാഘവൻ, CA MA കരീം, കമ്മുക്കുട്ടി എടത്തോൾ, cp മുഹമ്മദ് തുടങ്ങി നിരവധി പേർ അശോചിച്ചു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending