തവാങ്: അരുണാചല്‍പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു.
ഇന്ത്യ-ചൈനയില്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ തവാങിലാണ് വ്യോമസേനയുടെ എം.ഐ 17 വി5 വിമാനം തകര്‍ന്നു വീണത്.
പരീക്ഷണ പറക്കലിനിടെ രാവിലെ ആറു മണിയോടെയാണ് സംഭവം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.