Video Stories
യു.എസ് യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ ടോം ഹൈഡന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത അമേരിക്കന്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ ടോം ഹൈഡന്‍ അന്തരിച്ചു. 76 വയസായിരുന്നു. സാന്ത മോണിക്കയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. 1939ല്‍ മിഷിഗണിലായിരുന്നു ജനനം. മിഷിഗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്റ്റുഡന്റ്‌സ് ഫോര്‍ എ ഡെമോക്രാറ്റിക് സൊസൈറ്റി എന്ന സംഘടനക്ക് രൂപംനല്‍കി. 1968ല്‍ വിയറ്റ്‌നാം യുദ്ധത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് വിചാരണ നേരിടുകയും വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കുറ്റമുക്തനാവുകയുംചെയ്തു.
1973ല്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകയും നടിയുമായ ജെയിന്‍ ഫോണ്ടയെ വിവാഹം ചെയ്തു. വിയറ്റ്‌നാം യുദ്ധത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഫോണ്ട സമ്പന്നയും അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച നടിയുമായിരുന്നു. 1970കളില്‍ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധതിരിച്ച ടോം ഹൈഡന്‍ 1982ല്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് അസംബ്ലി അംഗമായി. 10 വര്‍ഷത്തിനുശേഷം കാലിഫോര്‍ണിയ സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം തിളങ്ങി. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഹൈഡനില്‍നിന്ന് പുറത്തുവന്നു. പ്രമുഖ പത്രമാസികകളില്‍ കോളമിസ്റ്റായും സേവനമനുഷ്ഠിച്ചു. 2012ല്‍ നടന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ഉറച്ചപിന്തുണ നല്‍കി. ലോകത്ത് ഉടലെടുത്ത പുതിയ ശക്തിയെന്നാണ് അദ്ദേഹം ആ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്. ഉപരിവര്‍ഗത്തിന്റെ കൈകളില്‍ കുന്നുകൂടുന്ന സമ്പത്ത് ആരും സ്പര്‍ശിച്ചിട്ടില്ലാത്ത മലയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ജെയിന്‍ ഫോണ്ടയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം 1993ല്‍ നടി ബാര്‍ബറ വില്യംസിനെ വിവാഹം ചെയ്തു.
kerala
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.
യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Cricket
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.
‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.
രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.
രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.
‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്