Connect with us

More

മൊബൈല്‍ ആധാര്‍ ബന്ധിപ്പിക്കല്‍ ഇനി മൂന്ന് രീതിയില്‍

Published

on

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കല്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും നല്‍കി കഴിഞ്ഞു.

ആധാറും സിം കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്ത വര്‍ഷം ഫെബ്രുവരി ആറ് ആണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് രണ്ടാമത് അറിയിപ്പ് നല്‍കിയതോടെയാണ് വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം വന്നത്. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതിനായി ഡിസംബര്‍ ഒന്നു മുതല്‍ ഒടിപി ഉപയോഗിക്കാമെന്ന് നേരത്തെ യുഐഡിഎഐ വ്യക്തമാക്കിയിരുന്നു. ഇതോടെ ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ ഒടിപി വഴി മൊബൈല്‍ വേരിഫിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയും.

എസ്എംഎസ് വഴിയോ വോയ്‌സ് ബേസ്ഡ് ഐവിആര്‍എസ് സംവിധാനം വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഒടിപി ഉപയോഗിച്ചാണ് ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളത്. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന് ഒടിപി, ആപ്, വോയ്‌സ് റെക്കഗ്‌നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണിത്. ബയോമെട്രിക് വിവരങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ആധാര്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പക്കല്‍ അസാധ്യമായസംഭവങ്ങള്‍ക്കും യുഐഡിഎഐ പു തിയ നിര്‍ദേശം വച്ചിട്ടുണ്ട്.

ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടപടിയുടെ ഭാഗമായി ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വയ ്ക്കുകയും അതു അംഗീകരിക്കു കയും ചെ യ്തു. പദ്ധതികള്‍ ഡിസംബര്‍ ഒന്നിനു മുന്‍പായി പൂര്‍ത്തിയാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷന്‍ പാണ്ഡ്യേ വ്യക്തമാക്കി. കഴിഞ്ഞ മാസം നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനു പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു.

kerala

സൂര്യാഘാത മരണവും കൂടുന്നു :സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്

Published

on

തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം.

സൂര്യന്‍റെ ഇപ്പോഴത്തെ സ്ഥാനവും വേനല്‍ മഴയുടെ അഭാവവുമാണ് കേരളത്തില്‍ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അടുത്തയാഴ്ചയോടെ ചൂടിന് നേരിയ ശമനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ജാഗ്രത പാലിക്കേണ്ടത്.

Continue Reading

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

GULF

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്

Published

on

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധഭാഗങ്ങളിൽ 2024 മെയ് 2 വരെ (വ്യാഴാഴ്ച) അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കുമെന്നും പ്രവചനമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് വെബ്‌സൈറ്റുകൾ പകൽ സമയത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയും.

ഏപ്രിൽ 16 ന് യുഎഇയിൽ ഉണ്ടായ കനത്ത മഴ ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവിലുള്ള മഴയാണ് ഏപ്രിൽ 16-ന് യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്.

Continue Reading

Trending