Connect with us

Culture

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം

Published

on

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പട്ടെ ലോയ അന്നു രാത്രിയാണ് അവിശ്വസനീയ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ ആണ് ‘കാരവന്‍’ മാഗസിനില്‍ അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന ലേഖനം എഴുതിയിരിക്കുന്നത്.

സപ്ന ജോഷി എന്ന സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹത്തിന്, താല്‍പര്യമില്ലാതിരുന്നിട്ടും രണ്ട് സഹ ജഡ്ജിമാര്‍ ബ്രിജ് ലോയയെ കൊണ്ടുപോവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്‍ 40 മിനുട്ടോളം സംസാരിച്ച ലോയ തന്റെ തിരക്കുകളെപ്പറ്റി അവരോട് ബോധിപ്പിച്ചു. ഇതായിരുന്നു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന ബന്ധം. പിറ്റേന്ന് പുലര്‍ച്ചെ, ലോയ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പിതാവ് ഹര്‍കിഷന്‍ ലോയക്കും ഭാര്യ ശര്‍മിളക്കും സഹോദരി അനുരാധ ബിയാനിക്കും ലഭിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ ഡാന്റെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു വിധേയനാക്കിയെന്നും പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയായ മെഡിട്രിനയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു എന്നുമാണ് കുടുംബത്തിനു ലഭിച്ച വിവരം.

ബ്രിജ് ലോയയുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളുണ്ടെന്നും കൊലപാതകം ആവാനുള്ള സാധ്യതകള്‍ നിരവധിയാണെന്നും സഹോദരി അനുരാധ ബിയാനി പറയുന്നു. സിറ്റിങ് ജഡ്ജിയായ ലോയയെ ഓട്ടോറിക്ഷയിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഡാന്റെ ആസ്പത്രിയിലെ സ്റ്റെപ്പുകള്‍ നടന്നു കയറിയ അദ്ദേഹം അവിടെ നിന്ന് മെഡിട്രിനയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു എന്നത് അവിശ്വസനീയമാണ്. കുടുംബത്തില്‍ ആരെയും അറിയിക്കാതെയാണ് പോസ്റ്റ്‌പോര്‍ട്ടം നടത്തിയത്. മെഡിക്കല്‍ വിദഗ്ധയായ താന്‍ മൃതദേഹത്തില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്‍ ആ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു – അനുരാധ പറയുന്നു.

അതിരാവിലെ 6.15-നാണ് ലോയ മരിച്ചത് എന്നാണ് പൊലീസ് റെക്കോര്‍ഡുകളില്‍ ഉള്ളത്. എന്നാല്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവായ ഈശ്വര്‍ ബഹേതി എന്നയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം സംബന്ധിച്ച് വിവരം നല്‍കാന്‍ കുടുംബത്തെ വിളിച്ചിരുന്നുവെന്ന് ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെ പറയുന്നു. സ്വദേശമായ ലാഹോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ്ഗാവിലെ ആസ്പത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ചെയ്യാമെന്ന് ബഹേതി കുടുംബത്തെ അറിയിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിറയെ ദുരൂഹതകളാണെന്നും കുടുംബത്തിന്റെ അനുമതി പത്രമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും അനുരാധ ആരോപിക്കുന്നു. മൃതദേഹത്തിന്റെ പിന്‍ഭാഗത്തെ കോളറില്‍ രക്തം പുരണ്ടിരുന്നു. പാന്റ് ക്ലിപ്പുകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. മരണ കാരണമായി രേഖപ്പെടുത്തിയ ‘കൊറോണറി ആര്‍ട്ടറി ഇന്‍സഫിഷ്യന്‍സി’ ഉണ്ടാകാനുള്ള ഒരു സാഹചര്യവും 48-കാരനായ ലോയക്കുണ്ടായിരുന്നില്ല.

ലോയക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങളറിയാന്‍ ദാണ്ഡെ ആസ്പത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഒരാള്‍, പോസ്റ്റ്‌മോര്‍ട്ടം ശരിയായ ദിശയിലല്ല നടന്നത് എന്നു സൂചിപ്പിക്കുന്നുണ്ട്. അര്‍ധരാത്രിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടന്നു എന്നു വരുത്താന്‍ മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്‍ക്കാന്‍ ‘മുകളില്‍ നിന്ന്’ നിര്‍ദേശം ലഭിച്ചു ഇയാള്‍ ലേഖകനോട് പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷാ കോടതിയെ സ്വാധീനിച്ചേക്കാമെന്ന സംശയത്തില്‍ സുപ്രീം കോടതിയാണ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജി തന്നെ അവസാനം വരെ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആദ്യം വാദംകേട്ട ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബ്രിജ് ലോയക്ക് കേസിന്റെ ചുമതല വന്നു ചേര്‍ന്നത്.

ലോയ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അമിത് ഷായെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകള്‍ ഇല്ല എന്ന കാരണത്താലായിരുന്നു ഇത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending