Video Stories
2017ലെ കരട് ബജറ്റിന് അംഗീകാരം
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന യുഎഇ മന്ത്രിസഭാ യോഗം വിദ്യാഭ്യാസ-സാമൂഹിക മേഖലകള്‍ക്ക് ഏറ്റവും കുടുതല്‍ തുക വകയിരുത്തിയ 2017ലെ കരട് ബജറ്റിന് അംഗീകാരം നല്കി. 2017ലെ ആകെ ബജറ്റ് ചെലവ് 48.70 ബില്യന്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അല്പം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആകെ ബജറ്റ് ചെലവ് 48.55 ബില്യന്‍ ദിര്‍ഹമായിരുന്നു. എണ്ണവിലകളില്‍ കാര്യമായ ഇടിവുണ്ടായിട്ടും ഫെഡറല്‍ ബജറ്റ് ചെലവ് കഴിഞ്ഞ വര്‍ഷങ്ങളിലെ വ്യയത്തിനോട് ഒപ്പം നില്‍ക്കുകയാണ്.
വാര്‍ഷികാടിസ്ഥാനത്തിലുള്ള പഞ്ചവല്‍സര വകയിരുത്തലില്‍, 49.6 ബില്യന്‍ വ്യയത്തിന്റെ ശരാശരി വാര്‍ഷിക ചെലവ് 6.5 ശതമാനമായി ഉയര്‍ന്നു നില്ക്കുന്നു. 2014-’16 വര്‍ഷങ്ങളിലെ (മൂന്നു വര്‍ഷ) ബജറ്റില്‍ ശരാശരി സര്‍ക്കാര്‍ വ്യയം 46.6 ബില്യന്‍ ദിര്‍ഹമായാണ് കണക്കാക്കിയിരിക്കുന്നത്. പകുതിയിലധികവും സാമൂഹിക മേഖലകള്‍ക്കായി വകിയിരുത്തിയിരിക്കുന്നു. പൊതു-ഉന്നത വിദ്യാഭ്യാസ മേഖലക്ക് അടക്കം 25.2 ബില്യന്‍ മൂല്യമാണ് നിജപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് ചെലവിന്റെ 10.2 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 20.5 ശതമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യ പരിചരണത്തിനും സാമൂഹിക സംരക്ഷണത്തിനും 4.2 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 8.6 ശതമാനം വകിയിരിത്തിയിരിക്കുന്നു. പെന്ഷന് 4 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 8.2 ശതമാനം എന്നിങ്ങനെയും നീക്കി വെച്ചിട്ടുണ്ട്. സാമൂഹിക വികസനം അടക്കമുള്ള മറ്റു ക്ഷേമ ആസൂത്രണത്തിന് 3.2 ബില്യന്‍ ദിര്‍ഹമും ഭവന മേഖലക്ക് 1.6 ബില്യന്‍ ദിര്‍ഹമുമാണ് നീക്കി വെച്ചിരിക്കുന്നത്. ”ഭാവി ഭരണകൂട വീക്ഷണത്തിനനുസൃതമായി ആവശ്യം നിവര്‍ത്തിക്കും വിധത്തിലുള്ള ശേഷിയും മാര്‍ഗങ്ങളുമാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടങ്ങളിലൊന്നാവാന്‍ വിഭവങ്ങളുടെ പരമാവധി ഉപയോഗം കൊണ്ടും രാജ്യത്തെ പൗരന്മാര്ക്കും താമസക്കാര്‍ക്കുമുള്ള സേവന വര്‍ധനയിലൂടെയും യത്നിക്കും” -ശൈഖ് മുഹമ്മദ് പറഞ്ഞു.
സര്‍ക്കാര്‍ കാര്യ മേഖലക്ക് 42 ശതമാനം (20.7 ബില്യന്‍ ദിര്‍ഹം മൂല്യം) ബജറ്റ് തുകയാണുള്ളതെന്ന് ഇതുസംബന്ധിച്ച ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പൗരന്മാര്ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കിയും യുഎഇ ഭരണകൂടത്തിന്റെ ദര്‍ശനത്തിനുസൃതമായി ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നിവര്‍ത്തിച്ചും മുന്നേറാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News16 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala19 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala17 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

