Connect with us

Video Stories

ചെന്നൈയിനെതിരെ കന്നി ജയം തേടി മുംബൈ

Published

on

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ടീമുകള്‍ വീണ്ടും പോരാട്ടത്തിനു തയ്യാറെടുക്കുന്നു. ഇന്ന് ചെന്നൈ മറീന അറീനയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി സന്ദര്‍ശകരായ മുംബൈ സിറ്റിയെ നേരിടും. 100 ശതമാനം വിജയം എന്ന റെക്കോര്‍ഡുമായാണ് ചെന്നൈയിന്‍ എഫ്.സി ഇന്ന് മുംബൈ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നത്.

ചെന്നൈയിന്‍ എഫ്.സി കഴിഞ്ഞ നാല് മത്സരങ്ങളിലും മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ 5-1 നും മുംബൈയിലെ രണ്ടാം മത്സരത്തില്‍ 3-0നും കഴിഞ്ഞ സീസണില്‍ യഥാക്രമം 2-0നും 3-0നുമായിരുന്നു ചെന്നൈയിന്‍ എഫ്.സി ജയിച്ചത്.

മൊത്തം 13 ഗോളുകളാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി ചെന്നൈയിന്‍ എഫ്.സിയില്‍ നിന്നും മുംബൈ വാങ്ങിക്കൂട്ടിയത്. ഇരു ടീമുകളം തമ്മിലുള്ള മത്സരത്തോടെ ഈ സീസണിലെ ആദ്യപാദ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പിന്നിടും. നിലവില്‍ ചെന്നൈയിന്‍ എഫ്.സി. ഒന്‍പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തും മുംബൈ സിറ്റി11 പോയിന്റോടെ രണ്ടാംസ്ഥാനത്തും നില്‍ക്കുകയാണ്. അതായത് മുംബൈ പഴയ മുംബൈ അല്ല. ഇത്തവണ റെക്കോര്‍ഡ് തിരുത്തിക്കുറിക്കും എന്ന പ്രതീക്ഷയിലാണ് മുംബൈ. എന്നാല്‍ മുംബൈക്കെതിരായ വിജയ റെക്കോര്‍ഡ് കാത്തു സൂക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ എഫ്.സിയെന്ന് പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി പറഞ്ഞു.

ചെന്നൈയിന്‍ എഫ്.സി ഇതിനകം ഡല്‍ഹി, ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ടീമുകളെയാണ് ഹോം ഗ്രൗണ്ടില്‍ നേരിട്ടത്. ഇതില്‍ ഡല്‍ഹിയുമായി 1-3നു തോറ്റു. നിലവിലുള്ള ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പും തമ്മിലുള്ള ചെന്നൈയിന്‍ ഗോവ മത്സരത്തില്‍ 2-0നു ജയിച്ചു . കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഗോള്‍രഹിത സമനിലയും പിടിച്ചു. എല്ലാ വര്‍ഷവും എല്ലാം മാറും, ഒരുതവണത്തെ ഐഎസ്എല്‍ മുന്‍ വര്‍ഷത്തെ പോലെ ആകില്ല. ഈ സീസണില്‍ എന്നെ ഭയപ്പെടുത്തുന്നത് എല്ലാം വിപരീതമായിട്ടാണ് സംഭവിച്ചിരിക്കുന്നതെന്നതാണ്. ഗോവയില്‍ ഗോവക്കെതിരെ ആദ്യമായി ഇത്തവണ ജയിക്കാന്‍ കഴിഞ്ഞു.

അതേപോലെ, മുംബൈ ഇത്തവണ എല്ലാം തിരുത്തിക്കുറിക്കുമോ എന്നാണ് തന്റെ ഭയമെന്നും മറ്റെരാസി പറയുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന ചെന്നൈയിന്‍ എഫ്.സി ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒപ്പമാകും. ഹാന്‍സ് മോള്‍ഡറും, ജോണ്‍ ആര്‍ണെ റീസയും പരുക്കുമൂലം കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് ചെന്നൈയിന്‍ എഫ്.സി നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തവണ മികച്ച ഫോമില്‍ നില്‍ക്കുന്ന മുംബൈ പ്ലേ ഓഫിനു മുന്‍പുള്ള അവസാന മത്സരത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ചെന്നൈയിന്‍ എഫ്.സിക്കെതിരെ കഴിഞ്ഞ സീസണുകളിലെ മോശം റെക്കോര്‍ഡില്‍ മുംബൈയുടെ കോസ്റ്ററിക്കക്കാരനായ കോച്ച് അലക്‌സാന്ദ്രെ ഗുയിമെറസിനു ആശങ്ക അശേഷം ഇല്ല. മറിച്ച്, വിജയം ശീലമാക്കിയ തന്റെ ടീമിനെക്കുറിച്ചു ഗുയിമെറസിനു ഏറെ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും ഇപ്പോഴത്തെ ടീം പാടെ മാറിയിരിക്കുന്നു. മുംബൈ ടീമിലെ ആരും പഴയ തോല്‍വിയുടെ കഥകള്‍ ഓര്‍ക്കുന്നുപോലുമില്ലെന്നും ഗുയിമെറസ് പറഞ്ഞു. ചാമ്പ്യന്‍ ടീമിനെതിരെയാണ് കളിക്കുന്നതെന്നു വ്യക്തമായ ബോധമുണ്ട്.

ഒരു പക്ഷേ തങ്ങളുടെ ടീമിനേക്കള്‍ ഏറെ തുടര്‍ച്ചയായി കളിച്ചവരാണ് ചെന്നൈയിന്‍ ടീം അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ മാര്‍ക്വി താരം ഡീഗോ ഫോര്‍ലാന്‍ ഇറങ്ങുമെന്ന സന്തോഷ വാര്‍ത്തയും ഗുയിമെറസ് പങ്കുവെച്ചു. ഫോര്‍ലാന്‍ എന്നെല്ലാം ടീമിനു വേണ്ടി കളിച്ചിട്ടുണ്ടോ, അന്നെല്ലാം ടീം ജയിച്ചു. അദ്ദേഹം കളിച്ച മത്സരങ്ങളില്‍ എല്ലാം ഗോളടിക്കുകയോ ,ഗോളിനു വഴിയൊരുക്കുകയോ ചെയ്തിട്ടുണ്ട് . ഫോര്‍ലാന്‍ തിരിച്ചുവരുന്നുവെന്നത് എതിരാളികള്‍ക്കു ഭീഷണിയും ടീമിനു ഗുണകരവും ആകുമെന്നും ഗുയിമെറസ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending