Culture
യുപിയില്‍ മുസ്ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്ലിം വിരോധം തുറന്നുകാട്ടി യോഗി
ലക്നൗ: യുപിയില്‍ മുസ്ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്ലിം വിരോധം തുറന്നുകാട്ടുന്ന വിവാദ നടപടി സ്വീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളിലാണ് മുസ്ലിംമത ആഘാഷങ്ങള്‍ക്ക് അവധികുറച്ചും മറ്റ് മതങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവധി കൂട്ടിയും ഉത്തര്‍ പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ 2018ലെ അദ്ധ്യാനവര്‍ഷത്തിന്റെ കലണ്ടറാണ് വിവാദമായിരിക്കുന്നത്.
46 ദിവസം നീണ്ടുനിന്നിരുന്ന റംസാന് അവധി 42 ദിവസമായി ചുരുക്കിയപ്പോള്‍ ക്രിസ്തുമസ്, ദീപാവലി, ദസറ, മഹാവീര്‍ ജയന്തി, ബുദ്ധ പൗര്‍ണമി, രക്ഷാ ബന്ധന് എന്നീ ആഘോഷങ്ങള്‍ക്ക് നല്‍കിയിരുന്ന അവധിയും കൂട്ടി. കൂടാതെ മദ്രസ മാനേജര്‍മാരുടെ വിവേചനാധികാരത്തിലുള്ള 10 അവധി ദിനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 92 അവധികളില്‍ ഈ വര്‍ഷം 86 ആയി ചുരുങ്ങിയിട്ടുണ്ട്.
UP Government Cuts Some Holidays on Muslim Festivals in Madrasa , Orders Leaves on Festivals of Other Faiths via @indiacom https://t.co/CcSOxHPcED
— unknown (@bhakt4ever) January 3, 2018
അതേസമയം സര്‍ക്കാരിന്റെ വിജ്ഞാപനം ന്യായമാണ് എന്നും മദ്രസ്സകള്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ എല്ലാ സവകലാശാലകള്ക്കും ബാധകമാണ് ഈ തീരുമാനം എന്നാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ചൗധരി ലക്ഷ്മി നരയന്‍ ഉത്തരവിനെ കുറിച്ച് പ്രതികരിച്ചത്.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ മദ്രസ അദ്ധ്യാപകരുടെ സംഘടന ഇതില്‍ പുനപരിശോധന ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ട്.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
