Connect with us

More

സ്വദേശിവല്‍കരണം ; ഒമാനില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

Published

on

 

മസ്‌കറ്റ്: ഒമാനില്‍ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്കാണ് വിസ അനുവദിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവല്‍കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് ചില മേഖലയില്‍ വിസ അനുവദിക്കേണ്ടയെന്ന തീരുമാനം ഒമാന്‍ ഭരണകൂടം കൈക്കൊണ്ടത്. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ വിസ നിരോധനം സാരമായി ബാധിക്കും. ഞായറാഴ്ച രാവിലെ ഇതുസംബന്ധിച്ച് ഉത്തരവ് മനുഷ്യവിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയായരുന്നു.

ഐ.ടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ 25000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്ന് ഒമാന്‍ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. രാജ്യത്തെ സ്വദേശികളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ഭരണകൂടം ഗൗരവമായി കാണുന്നതെന്നും ഉടന്‍ പൊതു-സ്വകാര്യ മേഖലയില്‍ ഒമാന്‍ പൗരന്‍മാര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിമാരുടെ കൗണ്‍സിലില്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഒമാന്‍ നേരിടുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2017 ഓടെ ഏതാണ്ട് 60,000 ബിരുദധാരികള്‍ ഒമാനില്‍ തൊഴിലില്ലായ്മ നേരിട്ടുണ്ട്.

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

Trending