Connect with us

More

അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ എകെജിക്കു സ്മാരകം വേണോ?: വി.ടി ബല്‍റാം

Published

on

കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. സംസ്ഥാനം അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സ്മാരകം നിര്‍മ്മിക്കാന്‍ പൊതുഖജനാവില്‍ നിന്നും പണം അനുവദിച്ച ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബല്‍റാം

പതിറ്റാണ്ടുകള്‍ക്ക് ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും സര്‍ക്കാരും പുനര്‍വിചിന്തനം നടത്തണമെന്ന് ബല്‍റാം പറയുന്നു.

ഇഎംഎസ് ഭവനപദ്ധതി പോലെ എകെജിയുടെ പേരില്‍ ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതെത്ര നന്നായേനെ, എന്നാല്‍ അതിനുപകരം രാഷ്ട്രീയലക്ഷ്യം വെച്ച് പട്ടേലിനും ശിവാജിക്കുമൊക്കെ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡല്‍ തന്നെയാണ് ഐസക്കിനും സ്വീകാര്യമാവുന്നത് എന്നത് നിരാശാജനകം ആണ് ബല്‍റാം പറഞ്ഞു.

‘എകെജിയേയും അദ്ദേഹത്തിന്റെ കാലഘട്ടത്തേയും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഇണങ്ങുന്ന തരത്തില്‍ ഒരു സ്മാരകം ജന്മനാടായ പെരളശ്ശേരിയില്‍ പത്ത് കോടി രൂപ അനുവദിക്കുന്നു’ എന്നായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ഇന്നത്തെ ബജറ്റില്‍ 10 കോടി രൂപ പൊതുഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നു. പുന്നപ്ര വയലാറില്‍ സ്മാരകത്തിനായി 10 കോടി വേറെയുമുണ്ട്. ഭരിക്കുന്ന സര്‍ക്കാരിന് അതിനെല്ലാം അധികാരമുണ്ടായിരിക്കാം, എന്നാല്‍ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

എ. കെ. ഗോപാലനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍കൈയില്‍ സ്മാരകം നിര്‍മ്മിക്കപ്പെടുന്നത് ഇതാദ്യമായല്ല. അദ്ദേഹത്തിന്റെ മരണത്തിന്റ തൊട്ടുപിന്നാലെ സിപിഎം നേതാക്കള്‍ ഈയാവശ്യത്തിനായി അന്നത്തെ എ. കെ. ആന്റണി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതംഗീകരിച്ചുകൊണ്ട് എകെജിയുമായി ബന്ധപ്പെട്ട പഠന, ഗവേഷണാവശ്യങ്ങള്‍ക്കായിട്ടാണ് 1977ല്‍ സര്‍ക്കാര്‍ ഉത്തരവ് ഏഛ(ങട)/1172/77 ഞഉ ററേ. 20081977 ആയി വഞ്ചിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2645ലുള്‍പ്പെട്ട 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്. സൗജന്യമായി സ്ഥലം അനുവദിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. സിപിഎം നേതാക്കളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഈ സ്മാരക കമ്മിറ്റി.

എന്നാല്‍ ആ സ്ഥലത്ത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് ഉണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്ത്വം ചെയ്തത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ളതോ സമൂഹത്തിന് ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആര്‍ക്കും അറിവില്ല. പിന്നീട് ഇവര്‍ വീണ്ടും കേരള യൂണിവേഴ്‌സിറ്റിയുടെ സ്ഥലം കയ്യേറിയെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്നുമൊക്കെ പല അവസരങ്ങളില്‍ വിവാദങ്ങളുയര്‍ന്നതാണ്. ഇന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഒക്കെ ഈയാരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. നേരത്തെ സര്‍വ്വകലാശാലയുടെ കോമ്പൗണ്ടിന്റെ ഭാഗമായിത്തന്നെയുള്ള ഒരു പഠന ഗവേഷണ കേന്ദ്രമായി നിലനിന്നിരുന്ന സ്ഥാപനം പാര്‍ട്ടി ഓഫീസായി മാറിയതോടെ മതില്‍കെട്ടി തിരിക്കുകയായിരുന്നു. ഏതായാലും ഇന്ന് കേരളത്തില്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് നിലനില്‍ക്കുന്നത് സിപിഎമ്മിന്റേത് മാത്രമാണ്.

എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങള്‍ ഈ നാല്‍പ്പത് വര്‍ഷത്തിനിടക്ക് ഈ പഠനഗവേഷണ കേന്ദ്രത്തില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, ഇക്കാലയളവില്‍ എത്രപേര്‍ ഈ ‘ഗവേഷണ സ്ഥാപനം’ ഉപയോഗപ്പെടുത്തി പിഎച്ച്ഡി നേടിയിട്ടുണ്ട്, സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികളല്ലാതെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എത്ര ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ വര്‍ഷം തോറും അവിടെ നടത്തിവരാറുണ്ട് എന്നതിനൊക്കെ അതിന്റെ നടത്തിപ്പുകാര്‍ പൊതുജനങ്ങളോട് കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും സര്‍ക്കാരും പുനര്‍വിചിന്തനം നടത്തണം. ഇഎംഎസ് ഭവനപദ്ധതി പോലെ എകെജിയുടെ പേരില്‍ ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതെത്ര നന്നായേനെ! എന്നാല്‍ അതിനുപകരം രാഷ്ട്രീയലക്ഷ്യം വെച്ച് പട്ടേലിനും ശിവാജിക്കുമൊക്കെ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡല്‍ തന്നെയാണ് ഐസക്കിനും സ്വീകാര്യമാവുന്നത് എന്നത് നിരാശാജനകം ആണ്.

എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തില്‍ നിന്ന് സിപിഎം പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായി ഒഴിപ്പിച്ച് അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തില്‍ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ്. അല്ലാത്തപക്ഷം കണ്ണൂരില്‍ വീണ്ടുമൊരു പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഖജനാവിലെ പത്ത് കോടി രൂപ ധൂര്‍ത്തടിക്കുന്ന അധികാര ദുര്‍വിനിയോഗമായി കാലം അതിനെ വിലയിരുത്തുമെന്ന് തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നി​ര​വ​ധി അ​ശ്ലീ​ല വി​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ക​യും വീ​ട്ടു​ജോ​ലി​ക്കാ​രി ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കും പി​താ​വും എം.​എ​ൽ.​എ​യു​മാ​യ രേ​വ​ണ്ണ​ക്കും പ്ര​ത്യേ​കാ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം സ​മ​ൻ​സ​യ​ച്ചി​രു​ന്നു. ഇ​തി​നി​ടെ പ്ര​ജ്വ​ലി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

പ്ര​ജ്വ​ല്‍ രേ​വ​ണ്ണ ഉ​ള്‍പ്പെ​ട്ട അ​ശ്ലീ​ല വി​ഡി​യോ​ക​ളെ കു​റി​ച്ച് 2023 ഡി​സം​ബ​ര്‍ എ​ട്ടി​ന് ക​ര്‍ണാ​ട​ക​യി​ലെ ബി.​ജെ.​പി നേ​താ​വും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൊ​ലെ​ന​ർ​സി​പു​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ദേ​വ​രാ​ജ ഗൗ​ഡ പാ​ര്‍ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് അ​യ​ച്ച ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​നി​ക്ക് ല​ഭി​ച്ച പെ​ന്‍ഡ്രൈ​വി​ല്‍ ആ​കെ 2976 വി​ഡി​യോ​ക​ളു​ണ്ടെ​ന്നാ​ണ് ദേ​വ​രാ​ജ ഗൗ​ഡ ക​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​മാ​യി 33കാ​ര​ൻ ലൈം​ഗി​ക വേ​ഴ്ച​യി​ലേ​ര്‍പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​തെ​ന്നും വി​ഡി​യോ​ക​ൾ സൂ​ക്ഷി​ച്ചു​വെ​ച്ച് സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും ലൈം​ഗി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും ദേ​വ​രാ​ജ ഗൗ​ഡ ക​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ബി.​ജെ.​പി മ​റ​ച്ചു​വെ​ച്ച​തും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​ജ്വ​ലി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട​തും ആ​യു​ധ​മാ​ക്കി​യ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending