Connect with us

More

എസ്.കെ.എസ്.എസ്.എഫ്; ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്, സത്താര്‍ പന്തലൂര്‍ ജന. സെക്രട്ടറി

Published

on

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

റശീദ് ഫൈസി വെളളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ഹബീബ് ഫൈസി കോട്ടോപ്പാടം ട്രഷററുമാണ്. ബശീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹ്മദ് , മുസ്തഫ അഷ്റഫി കക്കുപ്പടി, കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട്, ഷൗക്കത്തലി മൗലവി വെളളമുണ്ട (വൈസ് പ്രസിഡന്റുമാര്‍ ) വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, ഡോ. കെ.ടി. ജാബിര്‍ ഹുദവി, വി.പി. ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സദഖത്തുല്ല ഫൈസി മംഗലാപുരം (സെക്രട്ടറിമാര്‍) ടി.പി.സുബൈര്‍ മാസ്റ്റര്‍, ശുഐബ് നിസാമി നീലഗിരി, എം.ടി. ആഷിഖ് കഴിപ്പുറം, പി.എം ഫൈസല്‍ എറണാംകുളം (ഓര്‍ഗ. സെക്രട്ടറിമാര്‍) ഡോ. ടി.അബ്ദുല്‍ മജീദ്, അഹ്മദ് ഫൈസി കക്കാട്, ആ സ്വിഫ് ദാരിമി പുളിക്കല്‍, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, ശഹീര്‍ ദേശമംഗലം, നൗഫല്‍ മാസ്റ്റര്‍ വാകേരി, ഒ.പി.എം അഷ്‌റഫ് മൗലവി, സുഹൈല്‍ വാഫി കോട്ടയം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍, ഇസ്മാഈല്‍ യമാനി മംഗലാപുരം, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജഅഫര്‍ ഹുസൈന്‍ യമാനി ലക്ഷദ്വീപ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) മറ്റു ഭാരവാഹികള്‍.

ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസമായി സംഘടിപ്പിച്ച ലീഡേഴ്‌സ് പാര്‍ലമെന്റിന്റെ അവസാനഘട്ടമായി നടന്ന ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 214 കൗണ്‍സിലര്‍മാരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പി.കെ ഷാഹുല്‍ ഹമീദ് മേല്‍മുറി കണ്‍വീനറും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending