Culture
കഠ് വ, ഉന്നാവോ ബലാത്സംഗം: പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ 17-കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി വക്താവും പാര്‍ലമെന്റ് അംഗവുമായ മീനാക്ഷി ലേഖി.
കഠ് വയിലെയും ഉന്നാവോയിലെയും ബലാത്സംഗ സംഭവങ്ങളില്‍ മാത്രം പ്രതിഷേധിക്കുന്നത് എന്തു കൊണ്ടാണെന്നും രാജ്യത്തെ മറ്റിടങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധം ഉയരാറില്ലെന്നും മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ലേഖി പറഞ്ഞു. കഠ് വ സംഭവം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭ്യര്‍ത്ഥിച്ചു.
You see their plan, first shout 'minority minority', then 'Dalit Dalit', and now 'women women' and then try to somehow fix blame of state issues on the centre. All this while ignoring the strict action being taken by state govts: Meenakshi Lekhi,BJP pic.twitter.com/mR98YPQN1z
— ANI (@ANI) April 13, 2018
അസമില്‍ പന്ത്രണ്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവം ഉയര്‍ത്തിക്കാട്ടിയാണ് കഠ് വ ബലാത്സംഗ-കൊലപാതകത്തെയും ഉന്നാവോയിലെ ബി.ജെ.പി എം.എല്‍.എയുടെ ക്രൂരതയെയും മീനാക്ഷി ലേഖി ന്യായീകരിച്ചത്. അസം സംഭവത്തിലെ പ്രധാന പ്രതിയുടെ പേര് സക്കീര്‍ ഹുസൈന്‍ എന്നായിരുന്നുവെന്നും ലേഖി പറഞ്ഞു. അസമിലെ നാഗോളണില്‍ നടന്ന സംഭവത്തില്‍ മൂന്ന് പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ നേരിടുകയാണ്.
കഠ്‌വയില്‍ പ്രതികളെ രക്ഷിക്കാന്‍ സംഘ് പരിവാര്‍ സംഘടന നടത്തിയ മാര്‍ച്ചില്‍ ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റി മീനാക്ഷി ലേഖി ഒന്നും പറഞ്ഞില്ല. ആസിഫ നേരിട്ട ക്രൂരതകള്‍ അടങ്ങുന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ബി.ജെ.പി ശക്തമായ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു