More
‘ഞാന്‍ മേരിക്കുട്ടി’; സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണം

ഫസീല മൊയ്തു
ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ആണധികാര- പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് രഞ്ജിത്ത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമ. എക്കാലവും മലയാള സിനിമ കാണിച്ചു തന്ന ചാന്ത്‌പൊട്ട് സ്റ്റൈല്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം ഐഡന്റിറ്റിക്കു വേണ്ടി പൊരുതുന്ന ട്രാന്‍സ്‌ജെന്റര്‍ വുമണിന്റെ കഥ പറയുന്ന സിനിമയാണിത്. ട്രാന്‍സ്‌ജെന്ററായി വേഷമിടുന്ന നടന്‍ ജയസൂര്യക്കൊപ്പം സിനിമയില്‍ നായികയായി ജുവല്‍മേരിയും എത്തുന്നു.
ഐഡന്റിറ്റി നിലനിര്‍ത്താനുള്ള ഓരോ ട്രാന്‍സ്ജന്റുകളുടേയും ജീവിതം അത്യധികം ദുരിതപൂര്‍ണ്ണമാക്കുന്നതും സമൂഹത്തില്‍ അവര്‍ക്ക് സ്വസ്ഥമായ ജീവിതം പ്രയാസകരമാക്കുന്നതും നമ്മളോരോരുത്തരും തന്നെയാണെന്ന് ഒട്ടും മനസ്സിലാവാത്തത് നമുക്ക് തന്നെയാണ്. ഇത് മനസ്സിലാക്കിത്തരാനും അവരെ അടുത്തറിഞ്ഞ് കൂടെ ചേര്‍ക്കാനും ഈ സിനിമ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തോടുള്ള അവഗണനയും അവരെ ആക്രമിക്കുന്നതും വിനോദമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു സമൂഹത്തിലേക്ക് കൃത്യമായ ഐഡന്റിറ്റിയോടെയാണ് ഈ സിനിമ അവതരിപ്പിക്കപ്പെടുന്നത്. ഓരോ സീനിലും അഭിനയ മികവ് പുലര്‍ത്തുന്ന ജയസൂര്യ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ആണ്‍ശരീരത്തില്‍ മെയ് വഴക്കമുള്ള പെണ്‍ശരീരമായി അഭിനയിക്കുമ്പോഴും ജയസൂര്യ അമിതാഭിനയത്തെ തടയിടുന്നുണ്ട്. ഇക്കാലയളവില്‍ മികച്ച സിനിമകളില്‍ വേഷമിട്ട ജയസൂര്യക്ക് ഞാന്‍ മേരിക്കുട്ടിയും ഒരു പൊന്‍തൂവലാകുമെന്ന് ഉറപ്പാണ്.
27 വയസ്സുവരെ ആണായി ജീവിച്ച മേരിക്കുട്ടി 27-ാം വയസ്സില്‍ തന്റെ സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണായി മാറുന്നതാണ് ചിത്രം പറയുന്ന കഥ. ജീവിക്കാനുള്ള സ്ഥിരതക്കുവേണ്ടി കണ്ടെത്തുന്ന ജോലിയിലേക്കുള്ള വെല്ലുവിളി നിറഞ്ഞ വഴികളാണ് സിനിമയിലെ ഓരോ രംഗവും. എസ്.ഐ പോസ്റ്റിലേക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന നിയമക്കുരുക്കളും പൊലീസ് വിഭാഗത്തിന്റെ ആക്രമണവുമൊക്കെ മേരിക്കുട്ടിയിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്നുപോലും അവഗണന ഏറ്റുവാങ്ങുന്നവരാണ് ട്രാന്‍സ്‌ജെന്ററുകളെന്ന വേദനിപ്പിക്കുന്ന സത്യം ഞാന്‍ മേരിക്കുട്ടിയില്‍ പ്രതിഫലിക്കുന്നു. ഇന്നസെന്റ്, ജുവല്‍മേരി, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ച്ചവെക്കുന്നു. സംഗീതം കൊണ്ടും ആസ്വാദ്യകരമാവുന്ന സിനിമയുടെ തിരക്കഥയും മെച്ചപ്പെട്ടതാണ്.
തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കുറ്റവാളികളാക്കുന്നത് അവരെ തെറ്റായ വഴികളിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നുമെന്ന യാഥാര്‍ത്ഥ്യം സമൂഹം തിരിച്ചറിയുന്നതോടെ ട്രാന്‍സ്‌ജെന്ററുകള്‍ക്കും സ്വസ്ഥമായ ജീവിതം ഇവിടെ സാധ്യമാകുമെന്ന് തീര്‍ച്ചയാണ്. അതിലേക്കുള്ള സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണമായാണ് ‘ഞാന്‍ മേരിക്കുട്ടി’ അനുഭവപ്പെടുന്നത്.
india
എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
india
വോട്ട് ചോരി: മോദി സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും

വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നുള്ള യൂത്ത് ലീഗ് കേഡർമാർ പങ്കെടുക്കും. മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എംപി, ഇമ്രാൻ പ്രതാപ്ഗർഹി എംപി, അൽക ലാംബ, യോഗേന്ദ്ര യാദവ് എന്നിവർ അഭിസംബോധന ചെയ്യും.
ബിജെപി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്. തന്ത്രപരമായി കൃത്രിമങ്ങളിലൂടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്. ഏത് വിധേനയും അധികാരത്തിൽ തുടരാനുള്ള മോദിയുടെ തീവ്രശ്രമങ്ങൾക്ക് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി തെളിയിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വോട്ടർ പട്ടിക എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജനങ്ങളുടെ വോട്ടവകാശത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയങ്ങളിൽ വ്യക്തത വരുത്തണം. അസമിൽ, ഹിമന്ത ബിശ്വ ശർമയുടെ ബിജെപി സർക്കാർ നിയമവാഴ്ചയെ നഗ്‌നമായി ലംഘിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കഠിനമായി ശ്രമിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്.
അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവിൽ സംസ്ഥാനത്തെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങളുടെ വീടുകൾ തകർക്കുന്നത് കോടതിയലക്ഷ്യ നടപടിയാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡൊസർ രാജിനേതിരെ ശക്തമായ പോരാട്ടങ്ങൾക്കു യുത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ മർസുഖ് ബാഫഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
More
ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്