Connect with us

Culture

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

Published

on

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകാന്‍ പാട്യാല കോടതിയുടെ അനുമതി തേടണമെന്ന ഉപാധിയിലുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. കേസുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി ചോദ്യം ചെയ്യലിന്റെയോ അറസ്റ്റിന്റെയോ സാഹചര്യമില്ലെന്നും തരൂര്‍ കോടതിയില്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

തരൂരിന് ജാമ്യം അനുവദിച്ചാല്‍ കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഡല്‍ഹി കോടതിയില്‍ ഹാജരാനാകാനിരിക്കെയാണ് തരൂര്‍ ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജൂലൈ ഏഴ് വിചാരണക്കോടതിയില്‍ ഹാജരാകാനാണ് തരൂരിനോട് കോടതി നിര്‍ദേശിച്ചിരുന്നത്.

2014 ജനുവരി 17-ാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും ഒടുവില്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending