india
മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണം: ഡോ. ശശിതരൂർ എംപി
മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും തൊഴിലാളികള്ക്ക് കിട്ടിയിരുന്നില്ല.

മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണമെന്ന് ഡോ. ശശിതരൂർ എംപി. കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില് സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയരാനാണ് സാധ്യത. മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും തൊഴിലാളികള്ക്ക് കിട്ടിയിരുന്നില്ല. ഇതിനു പിന്നാലെ ഇരുട്ടടിയാവുകയാണ് മണ്ണെണ്ണ ക്ഷാമമെന്നും ശശി തരൂര് എംപി പറഞ്ഞു.
കരിഞ്ചന്തയില് പോലും മണ്ണെണ്ണ കിട്ടാത്ത അവസ്ഥയാണ്. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് നാടൻ വള്ളങ്ങൾ കടലിൽ മൽസ്യബന്ധനത്തിനു പോകാൻ കരിഞ്ചന്തയിൽ നിന്നാണ് കൊള്ള വിലയ്ക്ക് മണ്ണെണ്ണ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി കേന്ദ്രസർക്കാർ കേരളത്തിന് മണ്ണെണ്ണ വിഹിതം വർദ്ധിപ്പിച്ചു നൽകണമെന്നും പരമ്പരാഗത മൽസ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും ശശി തരൂര് എംപി ആവശ്യപ്പെട്ടു.
തൊഴിലാളികൾ മൽസ്യബന്ധനത്തിനായി പോകുന്ന സമയം വെട്ടിക്കുറച്ച് ജീവിക്കാനായി മറ്റ് ജോലികൾക്ക് പോവുകയാണ്. കേന്ദ്രസർക്കാർ മൽസ്യത്തൊഴിലാളികൾക്ക് എതിരെയുള്ള അവഗണന അവസാനിപ്പിക്കണമെന്നും തരൂര് ആവശ്യപ്പെട്ടു.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള് അറസ്റ്റില്
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില് യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്ഹി പാകിസ്താന് ഹൈക്കമ്മീഷനില് നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന് സൈന്യവുമായും മറ്റ് സൈനിക പ്രവര്ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള് പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള് അറസ്റ്റിലായത്. കോടതി അര്മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. കേന്ദ്ര അന്വേഷണ ഏജന്സികളില് നിന്ന് സൂചന ലഭിച്ചതിനെ തുടര്ന്നാണ് അര്മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള് വളരെക്കാലമായി വിവരങ്ങള് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് കണ്ടെത്തി.
india
യുപിയില് പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില് സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില് 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്.
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്കുട്ടിയെ സ്കൂളില്കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില് കയറ്റുകയായിരുന്നു. വഴിയില് വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില് കയറി. തുടര്ന്ന് ഇവര് പെണ്കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള് പെണ്കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതായി അഡീഷണല് പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്ഥികള് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു. ഹര്ജി പരിഗണിച്ച കോടതി നാഷണല് ടെസ്റ്റിംഗ് ഏജന്സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ് 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില് നിന്നുള്ള സായ് പ്രിയ, റാണിപേട്ടില് നിന്നുള്ള അക്ഷയ എന്നിവരുള്പ്പെടെ 13 പേരാണ് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില് ചികിത്സയിലായിരുന്നയാള് മരിച്ചു
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala3 days ago
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
പത്തനംതിട്ടയില് കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില് ഓറഞ്ച് അലര്ട്ട്
-
kerala2 days ago
മുതലപ്പൊഴിയില് സംഘര്ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്ത്തു
-
kerala3 days ago
ട്രെയിനുകളില് അധിക കോച്ചുകള് അനുവദിച്ചു