Connect with us

Culture

വേഗതയായിരുന്നു മാറ്റം

Published

on

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ബ്രസീലിനെ തോല്‍പ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം… ബെല്‍ജിയം ടീം ക്യാമ്പിലെ എല്ലാവരും ഒറ്റയടിക്ക് പറഞ്ഞു- വേഗനീക്കങ്ങള്‍. മുന്‍നിരക്കാര്‍ മാത്രമാവരുത് വേഗനീക്കങ്ങളിലെ പങ്കാളികള്‍. എല്ലാവര്‍ക്കും ആ ജോലിയില്‍ പങ്കാളികളാവാമെന്ന് ടീം യോഗത്തില്‍ പറഞ്ഞത് തിയറി ഹെന്‍ട്രിയെന്ന പഴയ ഫ്രഞ്ചുകാരന്‍. അദ്ദേഹമിപ്പോള്‍ ടീമിന്റെ ഗോളടി കോച്ചാണല്ലോ…വേഗതയില്‍ മാത്രമേ ബ്രസീലിനെ നിയന്ത്രിക്കാനാവു എന്ന സൂത്രവാക്യത്തിന്റെ പ്രായോഗികവല്‍ക്കരണമായിരുന്നു കസാനില്‍ കണ്ടത്. എന്തായിരുന്നു അതിനുളള ടിറ്റേയുടെ മറുമരുന്ന്- പതുക്കെ തിരിച്ചടിക്കുക. ഈ തന്ത്രവും ഫലപ്രദമായേനേ-പക്ഷേ ടീമിന് തെല്ലും ഭാഗ്യമുണ്ടായിരുന്നില്ല. അങ്ങനെ ലാറ്റിനമേരിക്കയുടെ കഥ ഇരുപത്തിയൊന്നാമത് ലോകകപ്പില്‍ അവസാനിച്ചിരിക്കുന്നു. ഇനി എല്ലാം യൂറോപ്പ് മയമാണ്.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിക്ക് മുന്നില്‍ പ്രതിരോധം തകര്‍ന്ന് ഏഴ് ഗോള്‍ വാങ്ങിയത് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരിയുടെ ടീമായിരുന്നു. ആ മല്‍സരത്തില്‍ ജര്‍മനിയുടെ പരിശീലകനായ ജോക്കിം ലോ പ്രയോഗിച്ച തന്ത്രം ഇതായിരുന്നില്ലേ…? ബ്രസീലിനെ വേഗതയില്‍ പേടിപ്പിക്കുക. ഒന്നോ രണ്ടോ ഗോള്‍ നേടുക. ആ തന്ത്രത്തില്‍ ബ്രസീല്‍ പേടിച്ചു. പേടിച്ച് കളിക്കുന്ന ബ്രസീല്‍ എന്നും ദുരന്തമാണ്. കസാനിലും സംഭവിച്ചത് അത് തന്നെ. പ്രതിയോഗികളെ ബഹുമാനിക്കുന്നവരാണ് ബ്രസീല്‍. പക്ഷേ ഭയപ്പെടുന്നവരല്ല. ഒന്നും രണ്ടും മൂന്നും തവണ ലുക്കാക്കുവും ഹസാര്‍ഡും ഡി ബ്രുയനും കുതിച്ച് കയറിയപ്പോള്‍ ബ്രസീല്‍ ഡിഫന്‍സ് പൊട്ടി. ഗോള്‍ക്കീപ്പര്‍ അലിസണ്‍ പരിഭ്രമിച്ചു. അങ്ങനെ വന്ന പേടിയെ അകറ്റാന്‍ പിന്നിടൊരിക്കലും കഴിഞ്ഞില്ല. രണ്ട് ഗോളിന് ലീഡ് നേടിയിട്ടും ബെല്‍ജിയം ആക്രമണം അവസാനിപ്പിച്ചില്ല. പ്രതിരോധത്തിന്റെ ബോറന്‍ വഴിയിലേക്കും പോയില്ല.

ബെല്‍ജിയത്തിന്റെ വിജയരഹസ്യമെന്നത് വേഗത തന്നെയാണ്. ലുക്കാക്കുവിനെ പോലെ ആജാനബാഹിവായ ഒരാളെ പിടിച്ചുകെട്ടുക ഏത് ഡിഫന്‍സിനും തലവേദനയാണ്. നായകന്‍ ഈഡന്‍ ഹസാര്‍ഡ് തളരുന്നില്ല-ഒരേ വേഗതയില്‍ പറക്കുന്നു. മധ്യനിരയില്‍ ഡി ബ്രുയന്‍ ഈ രണ്ട് പേര്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുന്നു. ഈ മൂന്ന് പേരുമാണ് ടീമിന്റെ വിലാസക്കാര്‍. ഇവര്‍ മൂന്ന് പേരും ഒരു പോലെ ഫോമിലെത്തിയപ്പോള്‍ പേടി അകറ്റാനുള്ള സമയം ബ്രസീലിന് ലഭിച്ചില്ല. വിജയങ്ങളുടെ രസതന്ത്രമറിയുന്നയാളാണ് ടിറ്റേ. അദ്ദേഹം പോലും പരിഭ്രമിച്ചെങ്കില്‍ പിന്നെ നെയ്മറെ പഴി പറയാന്‍ കഴിയില്ലല്ലോ… മാര്‍സിലോ തിരിച്ചുവന്നത് മുന്‍നിരയെ ഉണര്‍ത്തി. പക്ഷേ പൗലിഞ്ഞോ മധ്യനിരയില്‍ താളം കണ്ടെത്തിയില്ല. പിന്‍നിരയില്‍ കാസിമിറോയുടെ ആ കഠിന ഹൃദയവുമുണ്ടയിരുന്നില്ലല്ലോ…

ഫ്രാന്‍സിനെതിരെ ഉറുഗ്വേ തീര്‍ത്തും നിഷ്പ്രഭമാവാന്‍ കാരണം എഡ്ഗാര്‍ കവാനിയുടെ അഭാവം തന്നെ. ലൂയിസ് സുവാരസിന് ശക്തമായ പിന്തുണ നല്‍കുന്ന സഹ സ്‌ട്രൈക്കറാണ് കവാനി. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ രണ്ട് സുന്ദര ഗോളുകള്‍ അദ്ദേഹം നേടിയിരുന്നല്ലോ.. ആ മല്‍സരത്തിനിടെ സംഭവിച്ച പരുക്കില്‍ നിര്‍ണായകമായ ക്വാര്‍ട്ടര്‍ നഷ്ടമായതോടെ തന്നെ ടീമിന്റെ പകുതി ജീവന്‍ പോയിരുന്നു. പിന്നെ മുസലേരയിലെ ഗോള്‍ക്കീപ്പറില്‍ ഒരിക്കലും കാണാത്ത പിഴവുകളും സംഭവിച്ചു. ലോകകപ്പിലെ ഉന്നത നിലവാരമുളള ഗോള്‍ക്കീപ്പറായിരുന്നു മുസലേര. ഒരു ഗോള്‍ പോലും നാല് മല്‍സരങ്ങളില്‍ വഴങ്ങിയിരുന്നില്ല. ആ മുസലേരയാണ് അന്റോണിയോ ഗ്രിസ്മാന്റെ ലോംഗ് റേഞ്ചറില്‍ പരിഭ്രമിച്ചത്. പന്ത് തട്ടിത്തെറിപ്പിക്കുന്നതിനിടെ കൈകളില്‍ തട്ടി സ്വന്തം വലയില്‍ തന്നെ കയറിയ അപൂര്‍വ്വ കാഴ്ച്ച.

ഫ്രാന്‍സ് പക്ഷേ ധാരാളം നാടകങ്ങള്‍ നടത്തി ടീമിനോടുണ്ടായിരുന്നു സ്‌നേഹം ഇല്ലാതാക്കി. വിശിഷ്യാ-കൈലിയന്‍ എംബാപ്പെ. വെറുതെ ഡൈവിംഗ് നടത്തി മഞ്ഞക്കാര്‍ഡ് വാങ്ങി പത്താം നമ്പറുകാരന്‍. പോള്‍ പോഗ്ബയും വെറുതെ വഴക്കിനായി കളിച്ചത് പോലെ തോന്നി. ഇത്തരത്തിലുള്ള പെരുമാറ്റൊമൊന്നും കോച്ച് ദെഷാംപ്‌സ് അനുവദിക്കരുത്. ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡിനെ നോക്കുക. എത്ര തവ അദ്ദേഹം ഫൗള്‍ ചെയ്‌പ്പെട്ടു. ഒരഭിനയവും നടത്തിയില്ലല്ലോ…കാര്‍ഡുകളുടെ വില ഇപ്പോഴറിയില്ല. അടുത്ത മല്‍സരം സെമിയാണ്. അവിടെയു കാര്‍ഡ് കിട്ടിയാല്‍ പിന്നെ ഫൈനല്‍ പോലും നഷ്ടമാവുന്ന അവസ്ഥ സംജാതമാവും.

എന്തായാലും അര്‍ജന്റീനിയന്‍ ഫാന്‍സ് വളരെ ഹാപ്പിയാണ്. ബ്രസീല്‍ തോറ്റതില്‍ ബെല്‍ജിയക്കാരേക്കാള്‍ ഇവിടെ ആഘോഷം അര്‍ജന്റീനക്കാരുടെ വകയാണ്. നാട്ടിലും അതിന് മാറ്റമുണ്ടാവില്ലല്ലോ.. പക്ഷേ മഞ്ഞപ്പടയും പുറത്തായതോടെ ലോകകപ്പിന്റെ ഗ്ലാമര്‍ മങ്ങുകയാണ്.
ഇന്നത്ത ആദ്യ മല്‍സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിനാണ് സാധ്യത. പക്ഷേ സ്വീഡന്റെ സംഘബലത്തെ ഗൗരവതരത്തില്‍ ഇംഗ്ലണ്ട് മാനിക്കാത്തപക്ഷം ദുരന്തവും സംഭവിക്കാം. പക്ഷേ റഷ്യക്കാര്‍ കാത്തിരിക്കുന്നത് അവരുടെ ടീമിന്റെ മല്‍സരത്തിനെയാണ്. ക്രൊയേഷ്യയാണ് പ്രതിയോഗികള്‍. റഷ്യന്‍ ആവേശമാണിവിടെയെങ്ങും. അവരുടെ പതാകകളും തൊപ്പികളും ടാറ്റുകളും മഫ്‌ളോറുകളുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപ്പോവുന്നത്. ജയിച്ചാല്‍ രാജ്യം ഇന്നുറങ്ങില്ല. തോറ്റാലോ-പബ്ബുകളിലെ തിരക്ക് ഇരട്ടിയാവും.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending