റസാഖ് ഒരുമനയൂര്‍

അബുദാബി: അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ ആറു ദശലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കും. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. മുന്‍വര്‍ഷങ്ങളിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇത്രയും തുകയുടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു.
യുഎഇയിലെ ലൈബ്രറികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് സൗജന്യമായി ലഭിക്കുക.

അറബി, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് സൗജന്യമായി നല്‍കുക. 23ന് ആരംഭിച്ച പുസ്തക മേള ഈ മാസം 31ന് അവസാനിക്കും.