Connect with us

india

‘മുസ്‌ലിം തീവ്രവാദി’; ടാക്‌സി ഡ്രൈവറെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ മംഗളൂരുവിലെ ഉര്‍വ പൊലിസാണ് കേസെടുത്തത്.

Published

on

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ, അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മലയാള സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്. ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ മംഗളൂരുവിലെ ഉര്‍വ പൊലിസാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രിയായിരുന്നു സംഭവം. ഉബര്‍, റാപ്പിഡോ ക്യാപ്റ്റന്‍ ആപ്പുകള്‍ വഴി ഇവര്‍ ബുക്ക് ചെയ്ത് ടാക്‌സി മംഗളൂരുവിലെ ബെജായ് ന്യൂ റോഡിലാണ് പിക്ക് അപ്പിനായി നല്‍കിയത്. ടാക്‌സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്‍ സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള സംഭാഷത്തിനിടയില്‍ പ്രതികള്‍ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അഹമ്മദ് ഷഫീഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഉര്‍വ പൊലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352, 353(2) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചുവെന്നും മലയാളത്തില്‍ വീട്ടുകാര്‍ക്കെതിരെയും തെറിവിളിച്ചുവെന്നും അഹമ്മദ് ഷഫീഖ് പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയില്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ ആയുധശേഖരം; 360 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ പിടികൂടി

360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, വെടിയുണ്ടകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് പൊലീസിന് കിട്ടിയത്.

Published

on

ചണ്ഡീഗഢ്: ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും വന്‍ തോതില്‍ ആയുധശേഖരം പിടികൂടി. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, വെടിയുണ്ടകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് പൊലീസിന് കിട്ടിയത്.

സംഭവത്തില്‍ അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായി. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് രാസവസ്തുക്കള്‍ കണ്ടെത്തിയത്. അതേ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറില്‍ നിന്നും തോക്കും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡോക്ടര്‍ മുസമ്മിലിന്റെ ഫരീദാബാദ് ധോജ് പ്രദേശത്തുള്ള വാടകവീട്ടില്‍ അമോണിയം നൈട്രേറ്റ് എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 15 ദിവസം മുമ്പാണ് ഈ രാസവസ്തു എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് മുസമ്മിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനും അറസ്റ്റിനും വഴിവച്ചത്. കൂടാതെ മുസമ്മിലുമായി സ്ഥിരബന്ധം പുലര്‍ത്തിയിരുന്ന പള്ളി ഇമാം ഇഷ്തിയാഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിരച്ചിലില്‍ പൊലീസിന് വെടിയുണ്ടകള്‍, ഹെവി മെറ്റല്‍, ടൈമറുകള്‍ (20 എണ്ണം), റിമോട്ട് കണ്‍ട്രോളുകള്‍ (24 എണ്ണം), വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിങ് തുടങ്ങിയ നിരോധിത വസ്തുക്കളും ലഭിച്ചു.

അറസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നിരവധി അറസ്റ്റുകള്‍ക്കും ഈ അന്വേഷണവുമായി ബന്ധമുണ്ട്.

പൊലീസിന്റെ പ്രാഥമിക നിഗമനം പ്രകാരം, ‘വൈറ്റ് കോളര്‍ ഭീകര ആവാസവ്യവസ്ഥ’ എന്ന രീതിയില്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ ബന്ധങ്ങളും ഉള്ള ഒരു ശൃംഖലയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവര്‍ ഫണ്ടുകള്‍ സ്വരൂപിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

പ്രതികള്‍ക്കെതിരെ ആയുധനിയമം സെക്ഷന്‍ 7, 25, കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം പ്രകാരമുള്ള സെക്ഷന്‍ 13, 28, 38, 39 എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

റഷ്യയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; സൈനിക ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

മരിച്ചവരില്‍ റഷ്യന്‍ സൈനിക ഫാക്ടറിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Published

on

മോസ്‌കോ: റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ റഷ്യന്‍ സൈനിക ഫാക്ടറിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ഡാഗെസ്താനിലെ കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ കെഎ-226 ഹെലികോപ്റ്ററാണ് തകര്‍ന്നത്. കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തിലാണ് അപകടം നടന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹെലികോപ്റ്റര്‍ ബീച്ചില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗം ഒരു പാറയില്‍ ഇടിച്ചതിനാല്‍ റോട്ടര്‍ ഒടിഞ്ഞുപോയി. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ പിന്നീട് കാസ്പിയന്‍ കടലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഇടിച്ചുവീണ് തീപിടിത്തമുണ്ടായി. അതിലാണ് ജീവനുകള്‍ നഷ്ടമായത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് റഷ്യയുടെ ഫെഡറല്‍ വ്യോമയാന ഏജന്‍സിയായ റോസാവിയറ്റ്‌സിയ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഏജന്‍സി ഈ സംഭവം ഒരു ‘ദുരന്തം’ (രമമേേെൃീുവല) ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

filim

തമിഴ്‌ നടന്‍ അഭിനയ് കിങ്ങറിന് വിട

കരള്‍ രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയില്‍ അന്തരിച്ചു.

Published

on

ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയില്‍ അന്തരിച്ചു. 2002 ല്‍ കസ്തൂരി രാജയുടെ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയ് ശ്രദ്ധ നേടുകയായിരുന്നു. ശേഷം ജംഗ്ഷന്‍(2002), ശിങ്കാര ചെന്നൈ(2004), പൊന്‍ മേഗലൈ(2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സോളൈ (2009), തുപ്പാക്കി(2012), അഞ്ജാന്‍ (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മാസങ്ങളായി കരള്‍ രോഗത്തോട് മല്ലടിച്ച അഭിനയ്‌യുടെ സാമ്പത്തിക സ്ഥിതി ചികിത്സാചെലവുകള്‍ വര്‍ധിച്ചതോടെ വഷളായി സിനിമാമേഖലയില്‍ നിന്നു സഹായം തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സക്കായി ധനുഷ് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Continue Reading

Trending