india
അലങ്കോലമാകുന്ന ആകാശ പാത
24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്‍ രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്‍ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനം ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്‍ഹി ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍ ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍ അ മൃതസര്‍ഡെറാഡൂണ്‍ഡല്‍ഹി വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്‍ തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്‍ മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്‍ വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ വീസാപ്രശ്നമുള്‍പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറെയും. വ്യാജ ബോംബ് ഭീഷണികള്‍ വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല് അടിയന്തരമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളും വിമാനത്താവളങ്ങളും നിര്‍ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്‍ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്‍ഗം. വ്യാജ ഭീഷണിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്‍ വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്‍ക്കാറിനോടുള്ള അഭ്യര്‍ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്‍ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്‍നിന്നാണ് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ സര്‍ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തത് ഭീഷണികള്‍ നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്‍ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല.
വ്യാജ ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നോ ഫ്ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്‍ദേശം ആദ്യം നല്‍കിയത്. പുതിയ സാഹചര്യത്തിലും സര്‍ക്കാര്‍ പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്‍ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില് അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.
india
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
വെടിവയ്പ്പും സൈനിക നടപടിയും അവസാനിപ്പിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് ചര്‍ച്ച ചെയ്ത കാര്യമാണെന്നും പാകിസ്ഥാനി വെടിവയ്പ്പ് നിര്‍ത്തണമെങ്കില്‍, അവര്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ക്ക് അവരില്‍ നിന്ന് അത് കേള്‍ക്കണം, അവരുടെ ജനറല്‍ ഞങ്ങളുടെ ജനറലിനെ വിളിച്ച് ഇത് പറയണം, അതാണ് സംഭവിച്ചതെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
സൈനിക ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇരു സൈന്യങ്ങളും നിലവിലുള്ള ഹോട്ട്ലൈന്‍ ഉപയോഗിച്ചതായി ജയശങ്കര്‍ സ്ഥിരീകരിച്ചു. മെയ് 10 ന്, പാകിസ്ഥാന് സൈന്യം വെടിവയ്പ്പ് നിര്‍ത്താന്‍ തയ്യാറാണെന്ന സന്ദേശം അയച്ചെന്നും ഇന്ത്യ അതിനനുസരിച്ച് പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും ഇരുപക്ഷത്തോടും സംസാരിക്കുകയും ചെയ്തപ്പോള്‍, ശത്രുത അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
india
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന് പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള് സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന് വാദിച്ചു.
ദാനധര്‍മം ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്കി.
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
india
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്കി.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന് വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന് വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.
ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.
ഫ്ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.
അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി