X

പാലിയേറ്റീവിനെ നെഞ്ചോട് ചേർത്ത കുരുന്നുകളുടെ സമാഹാരം പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് കൈമാറി

മലപ്പുറം: വളരെ കുരുന്ന് പ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച സഹോദരങ്ങൾ മൂന്നാം തവണയും പാലിയേറ്റീവ് ദിനത്തിൽ കിടപ്പിലായ രോഗികൾക്ക് വേണ്ടി കുടുംബ ഗ്രൂപ്പുകളിലും മറ്റ് അയൽവാസികളിൽ നിന്നുമായി ഭീമമായ ഒരു സംഖ്യ സമാഹരിച്ച്, സമൂഹത്തിന് തന്നെ മാതൃകയായ സഹോദരങ്ങളായ എ പി ദാരിയയും എ പി ബാസിലും തങ്ങൾ സമാഹരിച്ച തുക പാലിയേറ്റീവ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്ഥലം എംഎൽഎ കൂടിയായ ബഹു: പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് കൈമാറി.

ഇക്കഴിഞ്ഞ മൂന്ന് വർഷവും ഏറ്റവും വലിയ തുക സമാഹരിച്ച കുട്ടികളാണ് സഹോദരങ്ങളായ മുഹമ്മദ് ബാസിലും ദാരിയയും. ഈ വർഷം 12,040 രൂപയാണ് ഇവർ പാലിയേറ്റീവിനായി സ്വരൂപിച്ചത്. ഇരിങ്ങല്ലൂർ കുറ്റിത്തറ എ എം യു പി സ്കൂൾ വിദ്യാർത്ഥികളായ ഇരുവരും പാലാണി സ്വദേശി എപി അബൂബക്കർ സിദ്ദീഖിന്റെയും നഫീസയുടെയും മക്കളാണ്. കഴിഞ്ഞ തവണ പാലിയേറ്റീവിനായി ഫണ്ട് നൽകിയപ്പോൾ ആറാം വാർഡ് മെമ്പറായ എ പി ഷാഹിദയോട് ആവശ്യപ്പെട്ടത് ഒരു ദിവസം ഞങ്ങൾക്ക് പാലിയേറ്റീവിൽ ഹോം കെയറിന് വളണ്ടിയറായി പോകാൻ അവസരം നൽകുമോ എന്നാണ്. അന്ന് പാലിയേറ്റീവിനെ അടുത്തിഞ്ഞതിനാലാണ് ഇത്രയും വലിയ തുക സമാഹരിക്കാൻ തയ്യാറായതെന്നും രോഗിക്ക് വേണ്ട വാക്കർ, കട്ടിൽ, വാട്ടർ ബെഡ്, യൂറിൻ ട്യൂബ്, മരുന്നുകൾ, എന്തിനിത്ര പറയണം, ഓക്സിജൻ സിലിണ്ടറ് പോലും തികച്ചും സൗജന്യമായി പാലിയേറ്റീവിന് നൽകാൻ കഴിയുന്നത് നമ്മുടെ എല്ലാവരുടേയും സഹകരണമാണെന്ന് പാലിയേറ്റീവ് ഹോം കെയർ സന്ദർശനം കൊണ്ട് മനസിലായെന്നും നമ്മളല്ലാതെ ആരാണ് ഇതിനൊക്കെ താങ്ങാകേണ്ടതെന്നും ഇത് അമ്മയെ അടിച്ച് തള്ളിയിട്ട വിവരവും വിദ്യാഭ്യാവുമുള്ള ടീച്ചർ മരുമകൾ ജീവിക്കുന്ന കാലമാണിതെന്നും അതിനാൽ ജനുവരി 15 പാലിയേറ്റീവ് ദിനമാചരിക്കുമ്പോൾ കുട്ടികളിലും മുതിർന്നവരിലും കരുണ എന്താണെന്ന് പഠിക്കാൻ ഒരു ക്ലാസ് തന്നെ നൽകേണ്ടതുണ്ടെന്നും ഇരുവരും പോപ്പുലർ ന്യൂസിനോട് പറഞ്ഞു.

ചടങ്ങിൽ പറപ്പൂർ പാലിയേറ്റീവ് ഭാരവാഹികളായ നെല്ലൂർ മജീദ് മാസ്റ്റർ , മൊയ്തുട്ടി ഹാജി എപി, ഷാഹുൽ ഹമീദ്, സിദ്ധീഖ് എം പി എന്നിവരും കുട്ടികളുടെ മാതൃ പിതാവ് മുഹമ്മദലി ഹാജി എൻ എം , സവാദ് എൻ എം എന്നിവരും പങ്കെടുത്തു.

webdesk14: