Connect with us

kerala

നേഴ്‌സിങ് സ്റ്റാഫ് എന്ന് പരിചയപ്പെടുത്തി ഒരു പെണ്‍കുട്ടി തന്നില്‍ നിന്ന് തട്ടിയത് 40,000 രൂപ; സംഭവം പങ്കുവെച്ച് നടന്‍ നിര്‍മല്‍ പാലാഴി

പത്ത് മിനിറ്റിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നും നടന്‍ പറയുന്നു.

Published

on

മെഡിക്കല്‍ കോളജിലെ നേഴ്‌സിങ് സ്റ്റാഫ് എന്ന് പരിചയപ്പടുത്തി ഒരു പെണ്‍കുട്ടി 40,000 രൂപ തന്നില്‍ നിന്ന് തട്ടിയ സംഭവം പങ്കുവെച്ച് നടന്‍ നിര്‍മല്‍ പാലാഴി. പത്ത് മിനിറ്റിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നും നടന്‍ പറയുന്നു. കുറച്ചു ദിവസം മുമ്പ് ഒരാളുമായി ആശുപത്രിയില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടി ബോധപൂര്‍വ്വം സഹായങ്ങള്‍ ചെയ്ത് തന്നെന്നും അതിലൂടെ പരിചയപ്പെട്ട് നമ്പര്‍ വാങ്ങുകയായിരുന്നെന്നും നടന്‍ പറയുന്നു. ശേഷം തന്നില്‍ നിന്ന് പണം തട്ടിയത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

നവംബര്‍ 15ന് ഒരാള്‍ക്കൊപ്പം താന്‍ ആശുപത്രിയില്‍ എത്തിയിരുന്നെന്നും അപ്പോഴാണ് മെഡിക്കല്‍ കോളജിലെ നേഴ്‌സിങ് സ്റ്റാഫ് എന്നുസ്വയം പരിചയപ്പെടുത്തിയ പെണ്‍കുട്ടി തങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്ത് തന്നെന്നും കുറിപ്പില്‍ പറയുന്നു. അവര്‍ തന്റെ ഫോണ്‍ നമ്പറും വാങ്ങി. അന്ന് വൈകുന്നേരം അക്കാര്യം പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒരു ദിവസം ആ പെണ്‍കുട്ടി 40,000 രൂപ കടം ചോദിച്ചു. 10 മിനിറ്റിനുള്ളില്‍ തിരികെ നല്‍കാം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തിരികെ വിളിച്ചപ്പോള്‍ തന്റെ നമ്പര്‍ അവര്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നും നടന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു. ഈ നവംബര്‍ 15 ന് വീട്ടിലെ കിണറ്റില്‍ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടന്‍ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന്‍ മൂപ്പരുമായി എന്റെ സ്‌കൂട്ടറില്‍ മെഡിക്കല്‍ കോളേജില്‍ പോയി ഇഞ്ചക്ഷന്‍ എടുക്കുന്നു ശേഷം ഒരു മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ ഇരിക്കുവാന്‍ പറയുന്നു, എനിക്ക് ആണെങ്കില്‍ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാന്‍ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോ.. പിറകില്‍ നിന്നും ഒരു പെണ്‍കുട്ടി സാര്‍ എന്ത് പറ്റി…? ഞാന്‍ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തില്‍ ടാഗ് കെട്ടി നേഴ്‌സിങ് സ്റ്റാഫ് ആണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി. ചേട്ടന്‍ പൊയ്‌ക്കോ രാജേട്ടന്റെ അടുത്ത് ഞാന്‍ നിന്നോളാം എന്നവര്‍ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേല്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ എന്റെ നമ്പര്‍ വാങ്ങി.

അന്ന് രാത്രി ഒരു 7,8 ആയപ്പോള്‍ അവര്‍ എന്നെ വിളിച്ചു സാര്‍ അവര് ഡിസ്ചാര്‍ജ് ആയിട്ടോ എന്ന് പറഞ്ഞു ഞാന്‍ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു. നവംബര്‍ 28 ന് ഞാന്‍ പാലക്കാട് ധ്യാന്‍, സിജുവിത്സന്‍പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ”ഡിക്ടറ്റീവ് ഉജ്ജലന്‍” എന്ന സിനിമയില്‍ ഒരു കുഞ്ഞു വേഷത്തില്‍ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു. സാര്‍ ഞാന്‍ അന്ന് സാറിനെ ഹെല്‍പ്പ് ചെയ്ത…… ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാന്‍ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം. ഞാന്‍ പറഞ്ഞു മോളെ ഞാന്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുമ്പോ ചെയ്യുന്നു എന്നല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ എന്റെ കയ്യില്‍ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ്. പക്ഷെ അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവര്‍ത്തകയോട് ഇല്ല എന്ന് പറയുവാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവര്‍ ഒരു നേഴ്‌സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്‌സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് ”എന്റെ മാലാഖ കൂട്ടം” പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാന്‍ ക്യാഷ് അയച്ചു കൊടുത്തു. 10,20 30 40 മിനിട്ടുകള്‍ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു.

മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ഉൃ വെമാലലൃ സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ വര്‍ക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. സങ്കടവും ദേഷ്യവും വന്ന ഞാന്‍ പോലിസ് സൗഹൃദം വച്ചു ഉടന്‍ തന്നെ പരാതി കൊടുത്തു. പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, സൈബര്‍ സെല്‍ ബിജിത്ത് ഏട്ടന്‍,അവസാനം അസിസ്റ്റന്റ് കമീഷണര്‍ സിദ്ധിക്ക് സാര്‍, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാന്‍ വിളിച്ചു. കാരണം, എന്നെ പറ്റിച്ചു അതും ഞാന്‍ അങ്ങേ അറ്റം സ്‌നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

അവസാനം മെഡിക്കല്‍ കോളേജില്‍ ആളെ മനസ്സിലാക്കാന്‍ ഷമീര്‍ സാറിലൂടെ എനിക്ക് കഴിഞ്ഞു അവര്‍ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനല്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല) മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നമ്മള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാവും അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിര്‍ത്തുക തന്നെ വേണം.

 

 

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending