kerala
സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനക്കെതിരെ വിമര്‍ശനവുമായി ഏരിയാ കമ്മിറ്റി അംഗം രംഗത്ത്
സര്‍വീസ് കാലയളവ് മുഴുവന്‍ സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു വര്‍ഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കാനായതെന്ന് മധു പറഞ്ഞു
സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനാ നേതാക്കള്‍ക്കെതിരെ രംഗത്തെത്തി നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ആര്. മധു. മധുവിന്റെ ഭാര്യയും ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പുഷ്പജ ഏപ്രില്‍ 26നാണ് തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്ന് സീനിയര്‍ ഫിനാന്‍സ് ഓഫീസറായി വിരമിച്ചത്. സര്‍വീസ് കാലയളവ് മുഴുവന്‍ സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു വര്‍ഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കാനായതെന്ന് മധു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?
ഞാന്‍ നിലവില്‍ CPM നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ എന്റെ ഭാര്യ പുഷ്പജMG ഇരുപത്തി ആറര വര്‍ഷത്തെ സേവനത്തിന് ശേഷം തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും സീനിയര്‍ ഫിനാന്‍സ് ആഫീസറായി ഇന്ന് (30/4/25 ) വിരമിക്കുന്നു.
ഞാന്‍ CPM കാരനായത് കൊണ്ട് തന്നെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് പുഷ്പജ കഴിഞ്ഞ 2 വര്‍ഷം മുന്‍പ് വരെ അംഗമായിരുന്നത്. ഇപ്പോള്‍ അംഗത്വം പുതിക്കിയില്ല. മറ്റ് സംഘടനയില്‍ ചേര്‍ന്നതുമില്ല. മറ്റ് പലരും സെക്രട്ടറിയറ്റില്‍ ചെയ്യുന്നത് പോലെ ഭരിക്കുന്നതാരെന്നതിനനുസരിച്ച് സംഘടന മാറാതിരുന്നതിന്റെ ദുര്യോഗം ഏറെ അനുഭവിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്. 2 മാസം മുന്‍പ് വീണ്ടും KSEA മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. അവര്‍ ചെയ്ത് കൊടുത്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തി നിരസിച്ചുവെന്നാണ് പുഷ്പജ പറഞ്ഞത്. സര്‍വീസില്‍ നിന്നും വിരമിക്കുന്നവരുടെ പേര് ചേര്‍ത്ത് അടിക്കുന്ന സംഘടന നോട്ടീസില്‍ പേര് വയ്കരുതെന്നും പറഞ്ഞുവത്രെ. അതെന്തായാലും അവര്‍ പാലിച്ചു. പുഷ്പജ
സെക്രട്ടറിയറ്റ് സര്‍വീസില്‍ കയറിയ പ്രബേഷന്‍ പീര്യേഡിലാണ് 2002 ലെ ജീവനക്കാരുടെ അനിശ്ചിത കാലപണിമുടക്ക്. ഞാന്‍ CPM നഗരസഭ ചെയര്മാന് ആയിരുന്ന കാലമായിരുന്നത് കൊണ്ട് തന്നെ പിരിച്ച് വിടല്‍ ഭീഷണി ഉണ്ടായിട്ടും 32 ദിവസവും പുഷ്പജ പണിമുടക്കി. തുടര്‍ന്ന് സര്‍വീസ് കാലത്തിനിടയില്‍ വന്ന KSEA പങ്കാളിയായ എല്ലാ പണിമുടക്ക് സമരങ്ങളിലും പങ്കെടുത്തു.. മറ്റ് പലരും ചെയ്യുന്ന പോലെ ബസ് ലഭിച്ചില്ലായെന്നും മറ്റും ഡിക്ലറേഷന്‍ നല്കി ഡൈസ് നോണില്‍ നിന്നും ഒഴിവായതുമില്ല. അവസാനത്തെ 2 സമ്മേളനങ്ങള്‍ ഒഴികെ കോട്ടയം ഡെപ്യൂട്ടേഷന് കാലത്തൊഴികെയുള്ള എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു. ഒരു പണിമുടക്കില്‍ ധനകാര്യ വകുപ്പില്‍ നിന്നും പണിമുടക്കിയ അണ്ടര്‍ സെക്രട്ടറിമാരുടെ പട്ടിക നോട്ടീസ് ബോര്‍ഡില്‍ ഇട്ടപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഏക വനിത പുഷ്പജയായിരുന്നു.
KSEA ആവശ്യപ്പെട്ട ഫണ്ട് എപ്പോഴും വിമുഖത കൂടാതെ നല്കി. ഇത് ചില വര്‍ഷങ്ങളില്‍ 50,000 വരെയായിട്ടുണ്ട്. ഒരു ദേശാഭിമാനി വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട പ്രകാരം വീണ്ടും ദേശാഭിമാനി എടുത്തിട്ടുണ്ട്. ഞാനിതൊക്കെ സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങള്‍ ഒന്നും KSEA യ്ക് ബാധകമല്ലെന്നതിനാലാണ്.
എന്നാല്‍ UDF ഭരണകാലത്ത് അവര്‍ വേണ്ട വിധം ഇക്കാര്യം പരിഗണിച്ചിട്ടുണ്ട്. AO ആയപ്പോള്‍ കൂടെ പ്രമോഷനായവരില്‍ ധനകാര്യ വകുപ്പിന് പുറത്ത് പോകേണ്ടി വന്ന ഏക ആള് പുഷ്പജയായിരുന്നു. തുടര്‍ന്ന് UDF ഭരണത്തില്‍ ഏറെക്കുറെ മുഴുവന്‍ കാലവും സെക്രട്ടറിയറ്റിന് പുറത്തായിരുന്നു. എന്തിന് UDF നിയന്ത്രണത്തിലുള്ള സെക്രട്ടറിയറ്റ് ഹൗസിംഗ് സൊസൈറ്റിയില്‍ പോലും അംഗത്വം നല്‍കിയില്ല.അതില്‍ പരാതിയില്ല. UDF സര്‍ക്കാര്‍ ആണല്ലോ!
എന്നാല്‍ 2016 ല്‍ LDF സര്‍ക്കാര്‍ വന്നിട്ടും സെകട്ടറിയറ്റിന് അകത്ത് പോസ്റ്റിംഗ് കിട്ടിയത് വീണ്ടും 4 വര്‍ഷം കഴിഞ്ഞിട്ടാണ്. അകത്ത് വേണമെന്ന് എങ്ങും ശുപാര്‍ശ നടത്തിയതുമില്ല. കഴിഞ്ഞ 9 വര്‍ഷത്തെ LDF ഭരണത്തില്‍ ഞാന്‍പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി എന്റെ ഭാര്യയ്ക് സെക്രട്ടറിയറ്റിനകത്ത് ഇരിക്കുവാനായത് 2ല്‍ താഴെ വര്‍ഷം മാത്രമാണ്. സെക്രട്ടറിയറ്റിന് പുറത്ത് ഗവ:പ്രസ്സ്, ശിശുവികസന ഡയറക്ടറേറ്റ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ്, DPI, പഞ്ചായത്ത് ഡയറക്ടറേറ്റ്, രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്, തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഇങ്ങനെ കറങ്ങേണ്ടി വന്നു. അന്നൊന്നും പരാതി പറയാനേ പോയില്ല.
ഒടുവില്‍ പെന്ഷനാകാന് 2 ല്‍ താഴെ വര്‍ഷമുള്ളപ്പോള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ആയിരിക്കെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് (GO ( MS ) 52/2022/ GAD ) ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷന് ഉത്തരവായപ്പോള്‍ പുഷ്പജ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചട്ട ലംഘനം ചൂണ്ടി കാണിച്ച് പരാതി നല്കി. അത് തന്നെ നിയമാനുസൃത ഓഡിറ്റ് നടക്കാത്ത സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷന് പോയാല്‍ പെന്ഷന് ലഭിക്കാന്‍ വൈകുമെന്ന ഭയത്തെ തുടര്‍ന്നാണ് വേണ്ടി വന്നത്. ഞാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കണ്ടും പരാതി നല്കി. സെക്രട്ടറി തത്സമയം തന്നെ KSEA നേതാവ് സ: ഹണിയെ വിളിക്കുകയും അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം ഞാനും പുഷ്പജയുമായി ഹണിയെ പോയി കാണുകയും ചെയ്തു. നേതാവ് പറഞ്ഞത് ശരിയാക്കാം എന്നാണ്.. ഫിനാന്‍സിലെ നേതാവ് ശശിയോട് പറയാമെന്നും പറഞ്ഞു.. ഈ ശശിക്ക് അറിയാത്ത ആളല്ല പുഷ്പജ. പുഷ്പജയുടെ കീഴില്‍ അസിസ്റ്റന്റ് ആയിരുന്നിട്ടുണ്ട്. അന്ന് CRപോലും മൂന്നാമതൊരാള്‍ മുഖേന കൊടുത്തുവിട്ട് ശശി പുഷ്ജയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയിട്ടുമുണ്ട്. ശശിയുടെ ചെയ്തികള്‍ ധനകാര്യ വകുപ്പില്‍ ഉള്ളവര്‍ക്കറിയാം. ചാനല്‍ വാര്‍ത്ത വരെ പലവട്ടം വന്നു. അക്കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ശശിയാണ് താരം.
ഡെപൂട്ടേഷന്‍ ഓര്‍ഡറാകുന്നതിന് മുന്‍പാണ് സ : ഹണിയെ കണ്ടത്. ഫലമുണ്ടായില്ല. ഡെപ്യൂട്ടേഷന് ഓര്‍ഡര്‍ ഇറങ്ങി. പിന്നീട് നെടുമങ്ങാട്ടെ മരണപ്പെട്ടു പോയ ഒരു സഖാവിന്റെ സഹായത്താല്‍ CPM സംസ്ഥാന സെക്രട്ടറിയെ 2 തവണ കണ്ടു. LDF കണ്‍വീനര്‍ ആയിരുന്ന സ: EP ജയരാജനെ കണ്ടു. ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാനാണ് EP ഉപദേശിച്ചത്. പാര്‍ട്ടി ആയിരിക്കുമ്പോള്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ പോകാന്‍ മടിച്ചിട്ടാണെന്ന് മറുപടിയും പറഞ്ഞു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.
ഗത്യന്തരമില്ലാതെ അന്നത്തെ നെടുമങ്ങാട് ഏര്യാ സെക്രട്ടറിയെ കൂട്ടി വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു. ഒരു മാസത്തിനകം ട്രാന്‍സ്ഫര്‍ ആകും തല്കാലം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്യാനാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ജോയിന്‍ ചെയ്യാതെ ലീവ് എടുക്കാനിരുന്ന പുഷ്പജ ഞാന്‍ ആവശ്യപ്പെട്ടപ്രകാരം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്തു.DCS നെ പലവട്ടം കണ്ടു. സഖാവ് ഹണിയെ DCS പലവട്ടംവിളിച്ചിട്ടും ട്രാന്‍സ്ഫര്‍ മാത്രം ഉണ്ടായില്ല.
പിന്നീട് ഞാന്‍ ഇന്നത്തെ ACSനെ കൂട്ടി സ: AA .റഹിം MPയെ കണ്ടു. സഖാവ് നന്നായി തന്നെ ഇടപെട്ടു .ഒടുവില്‍ CMന്റെ പ്രൈവറ്റ് സെക്രട്ടറിയായ സ:കെ.കെ.രാഗേഷിന്റെ സഹായവും MP തേടി. പക്ഷെ ഫലം മാത്രമുണ്ടായില്ല. ‘ഒടുവില്‍ ഡെപ്യൂട്ടേഷന് കാലാവധി കഴിഞ്ഞപ്പോള്‍ നിര്‍ബ്ബന്ധ പൂര്‍വ്വം പുഷ്പജ സെക്രട്ടറിയറ്റില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് നല്കി. ഒഴിവുണ്ടായിട്ടും മൂന്നര മാസം പോസ്റ്റിംഗ് നല്‍കിയില്ല ഒടുവില്‍ സെക്രട്ടറിയറ്റില്‍ ഒഴിവുണ്ടായിരിക്കെ വീണ്ടും തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി നിയമിച്ചു. നിയമനം നല്‍കാതെ വീട്ടില്‍ ഇരുത്തിയ മൂന്നര മാസം ക്രമീകരിക്കാത്തതിനാല്‍ 7 മാസം ശമ്പളം കിട്ടാതെയുമായി. ഒടുവില്‍ വല്ല വിധേനയും ശമ്പളം ലഭിച്ചു. അങ്ങനെ ഇന്ന് തദ്ദേശ വകുപ്പില്‍ നിന്നും അവിടുത്തെ സംഘടന സ്വരം നല്കിയ യാത്ര അയപ്പ് ഏറ്റുവാങ്ങി പടിയിറങ്ങി. ഞാന്‍ CPM കാരനായതിന്റെ പേരില്‍UDF ഭരണത്തില്‍ പുഷ്പജയെ സെക്രട്ടറിയറ്റില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി. 9 വര്‍ഷ LDF ഭരണത്തിനിടയില്‍ 1 വര്‍ഷവും 11 മാസവും മാത്രമാണ് സെക്രട്ടറിയറ്റിനുള്ളില്‍ ഇരിക്കുവാനായത് .അത് സൂചിപ്പിച്ചുവെന്നേയുള്ളൂ പരാതിയില്ല. പെന്ഷനാകാന് 1 വര്‍ഷവും 8 മാസവും മാത്രം ബാക്കിയുള്ളപ്പോള്‍ ഹണി – ശശിമാരുടെ പിടിവാശിയില്‍ ഡെപ്യൂട്ടേഷനില്‍ വിട്ടു. ഹണി – ശശിമാരുടെ മുന്നില്‍ ആര്‍ക്കും ഒന്നും ചെയ്യാനുമാകാതെ വന്നപ്പോള്‍ പുഷ്പജയുടെ ശമ്പളത്തിന്റെ തണലില്‍ CPM പ്രവര്‍ത്തനം നടത്തിയ എന്റെ അവസ്ഥ എത്രപേര്‍ക്ക് മനസ്സിലാകുമെന്നറിയില്ല. വീട്ടിലെ സൈ്വരത കെടുത്തി .കണ്ണീരിന് മുന്നില്‍ മറുപടി പറയാനാകാതെ വന്ന പാര്‍ട്ടിക്കാരനാണ് ഞാന്‍. പലപ്പോഴും അത് എന്റെ ഒച്ചയെടുക്കലിലും മിണ്ടാതിരിക്കലിലും വരെയെത്തി.
ഹണി / ശശിമാര്‍ അറിയേണ്ടത് ഞങ്ങളെ പോലുള്ളവര്‍ പണിയെടുത്തിട്ടാണ് നിങ്ങള്‍ ഭരണ ശീതളച്ഛായയില്‍ ആറാടുന്നത് എന്നതാണ്. നിങ്ങളുടെ ഈ പ്രവൃത്തി അനുഭവിച്ച പുഷ്പജയെപ്പോലുള്ളവര്‍ എങ്ങനെയാണ് CPMന് വോട്ട് ചെയ്യുക.. ഹണി – ശശിമാരെ നിലയ്ക് നിര്‍ത്തുവാന്‍ എന്നാണാവുക?ആര്‍ക്കാണാവുക?
kerala
അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി
വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.
തിരുവനന്തപുരത്ത് 18 വയസ്സുകാരന് അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.
ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്ക്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.
kerala
കെട്ടുകാഴ്ചയുടെ കേരള മോഡല്‍
2016-ല്‍ ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ‘കേരള മോഡല്‍ വികസനത്തെയും ഭരണത്തെയും ലോകോത്തര നിലവാരത്തില്‍ അവതരിപ്പിക്കാന്‍ പബ്ലിക് റിലേഷന്‍സ് (പി.ആര്) തന്ത്രങ്ങള്‍ മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഡോ. ഷെരീഫ് പൊവ്വല്‍
കേരളത്തിലെ സാധാരണ ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഭരണകൂടത്തിന്റെ പരസ്യപ്പകിട്ടിനുമിടയിലുള്ള അകലം വര്‍ധിച്ചുവരികയാണ്. 2016-ല്‍ ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ‘കേരള മോഡല്‍ വികസനത്തെയും ഭരണത്തെയും ലോകോത്തര നിലവാരത്തില്‍ അവതരിപ്പിക്കാന്‍ പബ്ലിക് റിലേഷന്‍സ് (പി.ആര്) തന്ത്രങ്ങള്‍ മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പോലും സാക്ഷ്യപ്പെടുത്തുന്ന അടിസ്ഥാന ജനതയുടെ ദുരിതങ്ങള്‍ ഈ മിഥ്യകളെ തകര്‍ത്തെറിയുന്നു.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-27 കാലയളവിലെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കണക്കെടുപ്പില്‍ കേരളത്തിലെ 15 കോടി ജനസംഖ്യയില്‍ ഒരു കോടി അഞ്ച് ലക്ഷം പേര് സംഘടിതമല്ലാത്ത (അസംഘടിത) മേഖലയില്‍ ദിവസ അന്നത്തിനായി പണിയെടുക്കുന്നവരാണ്. പെട്രോള്‍ പമ്പിലെ തൊഴിലാളികള്‍, തുണിക്കടയിലെ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഉച്ചക്കഞ്ഞി പാ ചകക്കാര്‍ തുടങ്ങിയവര്‍, സുരക്ഷിതമായ തൊഴിലിടങ്ങളോ ന്യായമായ അവകാശങ്ങളോ ഇല്ലാതെയാണ് ജീവിക്കുന്നത്.
തുച്ചമായ 300 ദിവസവേതനത്തില്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്ന ഈ ഒരു കോടി അഞ്ച് ലക്ഷം സാധാരണക്കാര്‍ ഒരു വശത്ത് ഉപ്പ് തൊട്ട് കര്‍പ്പുരം വരെയുള്ള സാധനങ്ങള്‍ക്ക് കുതിച്ചുയരുന്ന വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുമ്പോഴാണ്, മറുവശത്ത് കോടികളുടെ ധൂര്‍ത്തും ആഘോഷങ്ങളും നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത കാരണം ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണു മരിച്ച ബിന്ദുവിനെയും സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളോളം ഉച്ചവെയിലില്‍ സമരം ചെയ്ത ആശാവര്‍ക്കര്‍മാരെയും പോലുള്ള ആയിരക്കണക്കിന് സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുമ്പോള്‍, ‘എന്റെ തല, എന്റെ ഫിഗര്‍’ എന്ന മുഖ്യമന്ത്രിയുടെ വ്യക്തിഗത പിആര്‍ കാബെയ്നുകള്‍ കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചുവെക്കാനുള്ള ശ്രമം മാത്രമാണ്.
പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പലപ്പോഴും വമ്പന്‍ തലക്കെട്ടുകളായെങ്കിലും അവ അവയുടെയെല്ലാം പരിണതഫലം പൂജ്യമായിരുന്നു. 2016-ല്‍ അധികാര മേറ്റയുടന്‍ പ്രഖ്യാപിച്ച ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ടപെട്ട മലയാമലയാളികള്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന വാഗ്ദാനം ഇന്നുവ ഒരെ ആര്‍ക്കും ല ലഭിച്ചിട്ടില്ല. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് പോലും ഈ സഹായം എത്തി എത്തിയില്ല. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മത്സ്യത്തൊലാളികളെ ‘കേരളത്തിന്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, അവര്‍ക്ക് നല് നല്‍കാനുള്ള രക്ഷാപ്രവര്‍ത്തന ഫ്യൂല്‍ കാശ് പോലും വൈകിപ്പിച്ചു. ആദരിക്കാന്‍ വിളിച്ച ചടങ്ങില്‍ കാശ് കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധ സൂചകമായി അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടി വന്നു.
സര്‍ക്കാരിന്റെ വികസന പ്രഖ്യാപനങ്ങള്‍ കേവലം ‘തള്ള്’ മാത്രമായി ഒതുങ്ങുകയാണ്. 64,000 കോടി രൂപയുടെ വികസനം ലക്ഷ്യമിട്ട് തുടങ്ങിയ കിഫ്ബി പദ്ധതികള്‍ക്ക് വ്യക്തമായ ഓഡിറ്റ് സംവിധാനം ഇല്ലാത്തതിനാല്‍, നിര്‍മ്മിച്ച പാലങ്ങളും റോഡുകളും സ്കൂള്‍ കെട്ടിടങ്ങളും തകര്‍ന്നു വി ഴുന്ന കാഴ്ചകളാണ് കണ്ടത്. 64,000 കൊടിയുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ മാത്രമാണ് മിച്ചം. 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍, എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളോടെ പ്രഖ്യാപിച്ച കെ-ഫോണ്‍, റിലയന്‍സിനെയും എയര്‍ടെലിനെയും കെട്ടുകെട്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, പഴയ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പോലും സൂചിപ്പിക്കുന്നത് റിലയന്‍സിന്റെ സിം കാര്‍ഡ് വില്ക്കാന് കുടുംബശ്രീകള്‍ക്ക് ചുമതല നല്‍കിയതിലൂടെ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എവിടെയെത്തി എന്ന് വ്യക്തമാക്കുന്നു. ആപ്പിളിനെയും എച്ച്.പിയെയും പൂട്ടിക്കുമെന്ന പ്രഖ്യാപനത്തോടെ വന്ന കൊക്കോണിക്സ് ലാപ്ടോപ്പിന്റെ വിതരണം എവിടെയുമെത്തിയില്ല. വളരെ കുറച്ച് സ് ളുകളില്‍ വിതരണം ചെയ്തെതെങ്കിലും ലാപ് ടോപ്പുകള്‍ക്ക് വേഗത കുറവും ഉപയോഗിക്കാന്‍ എളുപ്പമല്ലാത്തതുമായിരുന്നു. സൗജന്യ ലാപ്ടോപ്പ് വാഗ്ദാനം പി.ആര് തന്ത്രം മാത്രമായിരുന്നു എന്ന് തെളിയിച്ചു. കേരളത്തില്‍ ഇനി മാലിന്യക്കുഴികളില്‍ ഇറങ്ങി ആളുകള്‍ മരിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുവന്ന റോബോട്ടിക് ക്ലീനിംഗ് സംവിധാനത്തിന്റെ പി.ആര് വര്‍ക്ക് തീരും മുന്‍പ് തന്നെ കട്ടപ്പനയിലും ആമയിഴഞ്ചാന്‍ തോട്ടി ലും ഉള്‍പ്പെടെ നിരവധി പേര് മാലിന്യം നിക്കം ചെയ്യുന്നതിനിടെ മരണപ്പെട്ടു.
നവോത്ഥാനം, വനിതാ മതില്, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ എന്നിവയെല്ലാം വെറൂം രാഷ്ടീയ നാടകങ്ങളായി മാറി. 50 കോടി രൂപ ചെലവഴിച്ചു നടത്തിയ വനിതാ മതില്, ലിംഗനീതിക്കായുള്ള പ്രഖ്യാപനമായിരുന്നു. എന്നാല്‍, ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍, നായര്‍ മുതല്‍ നാ യാടി വരെയുള്ളവരെ ഒന്നിപ്പിക്കാനെന്ന പേരില്‍ നടന്ന നവോത്ഥാന സംഗമത്തില്‍, ശ്രീനാരായണ ഗുരുവിന് ശേഷം കേരളം കണ്ട ഏക നവോത്ഥാന നായകന് എന്ന് വെള്ളാപ്പള്ളി നടേശനെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.
വര്‍ഗീയ വിഷം പരത്തുന്നയാളായി പൊതുസമൂഹം കാണുന്ന അദ്ദേഹത്തെ പിന്നീട് കണ്ടത് മു ഖ്യമന്ത്രിയുടെ കാറില്‍ ഒരുമിച്ച് യാത്ര ചെ യ്ത് വരുന്നതായിരുന്നു. ഇതൊക്കെ ഈ സര്‍ക്കാരിന്റെ നവോത്ഥാന നാട്യത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടി ദലിത് ചിന്തകരെ ഈ കൂട്ടായ്മയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചതും ഈ നിലപാടാണ്. നിപയെയും കോവിഡിനെയും നിയന്ത്രിച്ചതില്‍ രാജ്യത്തിന് മാതൃക എന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യം ഭീകരമായിരു ന്നു നിപയെ ‘ചവിട്ടിപ്പിടിച്ച് ഓടിച്ച’തായി പി.ആര് നടത്തിയെങ്കിലും, ആദ്യ ഘട്ടത്തില്‍ 20-ല്‍ അധികം രോഗികളുണ്ടായിരുന്നതില്‍ 18-ല്‍ അധികം പേര് മരിക്കുന്ന അവസ്ഥയുണ്ടായി. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇന്നും സാധിച്ചിട്ടില്ല. ഇതി നിടയില്‍ ലോകത്ത് അപൂര്‍വമായ അമീബി ക്. മസ്തിഷ്കജ്വരം പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരണങ്ങള് സംഭവിക്കുകയും ചെയ്യുന്നു.
കോവിഡിനെ നിയന്ത്രിച്ച് ‘മാതൃക’ കാണിച്ചു എന്ന് അവകാശപ്പെട്ടെങ്കിലും അവസാന കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 5 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയുടെ കണക്കുകള്‍ക്ക് തൊട്ടുപിന്നില്‍ 3 കോടി ജനസംഖ്യയുള്ള കേരളം എത്തിയത്, നിയന്ത്രണം സംബ ന്ധിച്ച വാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.
വര്‍ഷാവര്‍ഷം കോടികള്‍ മുടക്കി ലോക കേരള സഭ, കേരളീയം, നവകേരള സദസ് തുടങ്ങിയ പി.ആര് മേളകള്‍ നടത്തുമ്പോള്‍, ഈ ധൂര്‍ത്തിനായി ചെലവഴിക്കുന്ന തുക സാധാരണ ജനങ്ങളുടെ സബ്സിഡികള്‍ക്കും ക്ഷേമപെന്‍ഷനുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ക്കും നല്‍കാനുള്ളതിനേക്കാള്‍ എത്രയോ അധികമാണ്. വിലക്കയറ്റം മൂലം ജനം നട്ടം തിരിയുമ്പോള്‍, പൊതുഖജനാവ് ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നത് ഭരണകൂടത്തിന്റെ അഹങ്കാരം മാത്രമാണ്.
കേരള സര്‍ക്കാര്‍ നടത്തിയ നവകേരള സദസ്സ്, പൊതു ഈ ജനങ്ങളുമായി നേരിട്ട് സംവദിച്ച് പ്രശ്നപരിഹാരം ലക്ഷ്യമിട്ടു എന്ന് അവകാശപ്പെടുമ്പോഴും, അത് പൊതുപണം ധൂര്‍ത്തടിച്ച് നടത്തിയ ആഡംബര യാത്ര മാത്രമായിരുന്നു. സദസ്സിനുവേണ്ടി ഉപയോഗിച്ച ആഡംബര ബസ്, സാധാരണ യാത്രാവാഹന ത്തില്‍നിന്ന് ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളോടുകൂടി രൂപമാറ്റം വരുത്തിയത് ഒരു കോടി രൂപയിലധികം ചെലവഴിച്ചാണ്. ഇത്രയും ഭീമമായ തുക പൊതുപണം ഉപയോഗിച്ച് ഒരു ബസിനായി ചെലവഴിച്ചത് കേട്ടുകേള്‍വി പോലുമില്ലാത്ത ധൂര്‍ത്താണ്. എല്ലാ മന്ത്രിമാരും ഒറ്റ ബസ്സില്‍ യാത്ര ചെയ്യുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, ആ ബസ്സിന്റെ പുറകിലായി എല്ലാ മന്ത്രിമാരുടെയും മറ്റ് വാഹനങ്ങളും എസ് കോര്‍ട്ട് വാഹനങ്ങളും അകമ്പടി സേവിച്ചു എന്നതായിരുന്നു യാഥാര്‍ത്ഥ്യം മന്ത്രി വാഹനങ്ങള്‍ ഒഴിവാക്കുക എന്ന ലളിതവത്കരണ വാദത്തിലെ പൊള്ളത്തരം ഈ കാഴ്ച തുറന്നുകാട്ടി ഈ ധൂര്‍ത്തിനെ ന്യായികരിച്ചുകൊണ്ട് മുന്‍ മന്ത്രി നല്കിയ വിശദീകരണം പരിഹാസ്യമായിരുന്നു.
പരിപാടി കഴിഞ്ഞ് ബസ്സ് മ്യൂസിയത്തില്‍ വെച്ചാല്‍ അത് കാണാന്‍ ആളുകള്‍ പൈസ നല്കി ക്യൂ നില്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഇപ്പോള്‍ ആ ആഡംബര ബസ്റ്റ് എവിടെപ്പോയി എന്ന് പോലും ആര്‍ക്കുമറിയില്ല. ബസ്സിന്റെ രൂപമാറ്റം കൂടാതെ, സദസ്സിന്റെ പ്രചാരണത്തിനും, യാത്ര യിലുടനീളം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഭക്ഷണത്തിനും താമസത്തിനും യാത്രാ വഴികളിലും വേദികളിലുമൊരുക്കിയ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ തോതില്‍ പണം ചെലവഴിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനകീയഇടപെടലുകള്‍ ശക്തിപ്പെടുത്താനും പ്രശനങ്ങള്‍ പഠിക്കാനുമാണ് സദസ്സ് നടത്തിയത് എന്ന് അവകാശപ്പെട്ടെങ്കിലും എത്ര പരാതികള്‍ സ്വീകരിച്ചു എന്നോ അതില്‍ എത്ര എണ്ണം പരിഹരിച്ചു എന്നോ ഉള്ള കൃത്യമായ ഒരു കണക്കും ഇന്നുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 27 കോടി രൂപ മുടക്കി നടത്തിയ കേരളീയം, കേരളീയം, നിക്ഷേപ സമാഹരണത്തിനുള്ളതാണെന്ന് അവകാശപ്പെട്ടെങ്കിലും ഒരു വന്‍കിട നിക്ഷേപവും കേരത്തിലേക്ക് കൊണ്ടുവന്നില്ല. അയല്‍ സംസ്ഥാനമായ തമിഴ്നാട് 6.5 ലക്ഷം കോടിയുടെ നിക്ഷേപം ഉല്പാദന മേഖലയിലേക്ക് മാറ്റുമ്പോള്‍, ഇവിടെ വര്‍ഷാവര്‍ഷം പി ആര് ആഘോഷങ്ങള്‍ മാത്രം നടക്കുന്നു. നിക്ഷേപം കൊണ്ടുവരുന്നതിനേക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലോക കേരള സഭകള്‍, ന്യൂയോര്‍ക്കിലെ ആഘോഷ പരിപാടികള്‍ തുടങ്ങിയ പി.ആര് വേദികള്‍ ഒരുക്കുന്നതിലാണ്.
ഇത് നിക്ഷേപകര്‍ക്ക് കേരളം നല്കുന്ന സന്ദേശം വികസനത്തേക്കാള്‍ ആഘോഷങ്ങള്‍ക്കാണ് പ്രാധാന്യം എന്നതായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 22-ല്‍ അധികം വിദേശയാത്രകള്‍ നടത്തി. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ഓരോ യാത്രയുടെയും അവസാനം പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയില്‍ എത്ര എണ്ണം യാഥാര്‍ത്ഥ്യമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങി എന്നതിന് സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല. പ്രഖ്യാപനങ്ങളുടെ ആവേശം പ്രോജക്ട് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാണാനില്ല. ഈ യാത്രകളുടെ ഫലമായി കേരളത്തിലേക്ക് എത്തിയ വന്‍കിട നിക്ഷേപങ്ങളുടെയും ഉത്പാദന യൂണിറ്റുകളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍, പരിശോധിക്കും ഈ വാദങ്ങള്‍ വെറും പി.ആര് പ്രഹസനം മാത്രമായി മാറുന്നു. ഡച്ച് സഹായത്തോടെ പ്രഖ്യാപിച്ച ‘റൂം ഫോര്‍ റിവര്‍’ പോലുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ പോലും പ്രളയം കഴിഞ്ഞിട്ടും മുന്നോട്ട് പോയിട്ടില്ല. ഇപ്പോഴും മഴ പെയ്താല്‍ എല്ലാ മുറികളിലും വെള്ളം കയറുന്നു. വിദേശ യാത്രകള്‍ വ്യക്തിഗത ഇമേജ് വര്‍ധിപ്പിക്കാനും പി.ആര് തന്ത്രങ്ങള്‍ മെനയാനും ഉപകരിച്ചതല്ലാതെ, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമായ വന്‍ കിട നിക്ഷേപങ്ങളോ, പുതിയ വ്യവസായങ്ങളോ കൊണ്ടുവരുന്നതില്‍ പെടുന്നതാണ് കണ്ടത്.
വികസനം പ്രഖ്യാപ കടല്‍ക്കൊള്ള എന്നും പിന്നീട് അതെ വിദം നല്കുന്ന സന്ദേശം വി . വികസനം പ്രഖ്യാപിക്കുമ്പോള്‍ കസനത്തിനായി അദാനിയെ ‘കണ് കണ്ട ദൈവം’ എന്നും വാഴ്ത്തേണ്ടി വന്നത് നയപരമായ സ്ഥിരതയില്ലായ്മ വ്യക്തമാക്കുന്നു. ഇത്തരം ഇരട്ടത്താപ്പുകള്‍ നിക്ഷേപ കരെ ആകര്‍ഷിക്കുന്നതില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രഖ്യാപിച്ചതും കോടികള്‍ മുടക്കിയുള്ള പി.ആര് ഉത്സവം നടത്തിയാണ്. ഇതിനായി പാവപ്പെട്ടവരുടെ ഫണ്ട് പോലും ഉപയോഗിച്ചു. ഈ അതിദാരിദ്ര്യ നിര്മ്മാര് ജ്ജന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം, ധൂര്‍ത്ത് തുടരുന്നതിലൂടെ ഒന്നുകൂടി വെളിവാക്കുന്നു. ഈ കെട്ടുകാഴ്ച്ചകളെ തിരിച്ചറിഞ്ഞ്, അന്നന്നത്തെ ചിലവിന് വകയില്ലാത്ത സാധാരണ ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ഈ ഭരണകൂടത്തിനെതിരെ തിരുത്തല്‍ ശക്തിയായി മാറാന്‍ ജനാധിപത്യപ മായ അവസരങ്ങള്‍ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
kerala
ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
സംസ്ഥാനത്തെ ഭരിച്ച് മുടിച്ച പിണറായി സര്‍ക്കാരിനെ, ജനങ്ങളുടെ മനസാക്ഷിയുടെ കേടതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാ റ്റുന്നതിന്റെ ഭാഗമായാണ് യു.ഡി.എഫ് കുറ്റപത്രം അവത രിപ്പിച്ചത്.
തിരുവനന്തപുരം: ഒമ്പതര വര്‍ഷത്തോളം കേരളം ഭരിച്ച ഇടതു മുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ കുറ്റ പത്രം പുറത്തിറക്കി യു.ഡി.എ ഫ്. സംസ്ഥാനത്തെ ഭരിച്ച് മുടിച്ച പിണറായി സര്‍ക്കാരിനെ, ജനങ്ങളുടെ മനസാക്ഷിയുടെ കേടതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാ റ്റുന്നതിന്റെ ഭാഗമായാണ് യു.ഡി.എഫ് കുറ്റപത്രം അവത രിപ്പിച്ചത്.
ഇടത് സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയും പിടിപ്പുകേടു കളും അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭരണ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സ്ഥിതിയിലേക്ക് കേരളത്തി ന്റെ ധനസ്ഥിതി കൂപ്പുകുത്തി യെന്ന് കുറ്റപത്രത്തില്‍ പറയു ന്നു. ഖജനാവില്‍ അഞ്ച് പൈസയില്ല. നാലരലക്ഷം കോടിയില്‍ അധികമാണ് സംസ്ഥാ നത്തിന്റെ കുടം. ഇതുകൂടാതെ കിഫ്ബിയുടെ കടം 20000 കോടി രൂപയും പെന്ഷന് കമ്പനിയുടെയും കടം 13000 കോടി രൂപയുമാണ്. ഇടത് അധികാരം വിട്ടൊഴിയുമ്പോള്‍ ആറു ലക്ഷത്തോളം കോടി രൂപയുടെ കടബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിടും. ഒരു ലക്ഷം കോടി രൂപ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കാനുണ്ട്.
ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സം സ്ഥാനങ്ങളില്‍ കേരള ത്തിനാണ് ഒന്നാം സ്ഥാനം. വിപണ ഇടപെടല്‍ ഇല്ല. സപ്ലൈകോയ്ക്ക് 2200 കോടി രൂപ നല്‍കേണ്ടസ്ഥാനത്ത് 100 കോടി രൂപ മാത്രമാണ് നല്‍കിയത്. 150 മുതല്‍ 200 ശതമാനം വരെയാണ് വിലക്കയറ്റം. 400 ശതമാനമാണ് വെളിച്ചെണ്ണയുടെ വിലക്കയറ്റം. പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കും രൂക്ഷമായ വിലക്കയറ്റമുണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല.
കേരളത്തിന് അഭിമാനകരമായിരുന്ന ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ തകര്‍ത്ത് തരിപ്പണമാക്കി. ആരോഗ്യ കേരളം വെന്റിലേറ്ററിലായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറിക്ക് പോകുന്ന രോഗികള്‍ മരുന്നും സൂചിയും നൂലും കത്രികയും പഞ്ഞിയും വാങ്ങിക്കൊണ്ട് പോകേണ്ട സ്ഥിതിയിലാണ്. പകര്‍ച്ച വ്യാധികള്‍ വ്യാപിച്ച് പൊതുജനാരോഗ്യം തകരാ റിലായി.
കാര്‍ഷിക മേഖലയും പൂര്‍ണമായും തകര്‍ന്നു. നെല്ല് സംഭരണവും നാളികേര സംഭരണവും നടക്കുന്നില്ല. നടക്കുന്നില്ല. റബര്‍ മേഖല പൂര്‍ണമായും തകര്‍ന്നു. വന്യജീവി ആക്രമണത്തില്‍ ജനങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ഭവന നിര്മ്മാണ് പദ്ധതികള്‍ നിലച്ചു. കേരളത്തെ ലഹരിയുടെ തലസ്ഥാനമാക്കി മാറ്റി. തദ്ദേശ സ്ഥാപനങ്ങളെ ഇത്രയും കഴുത്ത് ഞെരിച്ച കൊ ന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala14 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala15 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

