Connect with us

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

kerala

സമരാഗ്നിയുമായി യൂത്ത്‌ലീഗ്; ജനരോഷമിരമ്പുന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകള്‍

ക്രിമിനൽ പൊലീസും മാഫിയ മുഖ്യനും കേരളത്തെ നാണംകെടുത്തുന്ന ദുരവസ്ഥക്കെതിരെ മാർച്ചുകളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.

Published

on

കേരളം ഞെട്ടിയ ആരോപണങ്ങളുണ്ടായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് മുസ്ലിംലീഗ് നടത്തിയ മാർച്ചുകളിൽ പ്രതിഷേധമിരമ്പി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ചുകൾ നടന്നത്.

ക്രിമിനൽ പൊലീസും മാഫിയ മുഖ്യനും കേരളത്തെ നാണംകെടുത്തുന്ന ദുരവസ്ഥക്കെതിരെ മാർച്ചുകളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് താനൂർ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു.

Continue Reading

EDUCATION

പി.ജി. ക്യാപ് 2024; 13-ന് മുൻപായി പ്രവേശനം നേടണം

Published

on

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം സെപ്റ്റംബർ 13-ന് മുൻപായി പ്രവേശനം നേടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌

https://admission.uoc.ac.in/admission?pages=pg

Continue Reading

kerala

ആര്‍എസ്എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; തെളിവുകളുണ്ട്, വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയമെന്നും സതീശന്‍ ആരോപിച്ചു.

തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്‍റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എഡിജിപി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്‍റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്. പൂരം കലക്കുകയെന്നത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്ലാനായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

ആർഎസ്എസ്-സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല.  100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു. പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്.

അന്ന് പൂരസ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചാരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Continue Reading

Trending