News
രാജ്യത്ത് നിലനില്‍ക്കുന്നത് കടുത്ത വെല്ലുവിളി; പുതുവത്സര സന്ദേശത്തില്‍ ആശങ്ക പങ്കിട്ട് ഷി ജിന്‍പിംഗ്
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പുതുവത്സര പ്രസംഗത്തിലാണ് ചൈനയുടെ നിലവിലെ സ്ഥിതി ഷി ജിന്‍പിംഗ് വ്യക്തമാക്കിയത്.
ബീജിംഗ്: ചൈനയില്‍ വ്യാപിക്കുന്ന കോവിഡ്-19 പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും കടുത്ത വെല്ലുവിളികളാണ് രാജ്യത്ത് അവശേഷിക്കുന്നതെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പുതുവത്സര പ്രസംഗത്തിലാണ് ചൈനയുടെ നിലവിലെ സ്ഥിതി ഷി ജിന്‍പിംഗ് വ്യക്തമാക്കിയത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ചൈനയുടെ ശ്രമങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും ഷി പറഞ്ഞു. ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളില്‍ ചൈനയില്‍ നിന്നുള്ള നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജനങ്ങളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ രാജ്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം നിസ്വാര്‍ഥ സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അസാധാരണമായ പരിശ്രമത്തിലൂടെ രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഞങ്ങള്‍ അതിജീവിച്ചു. ഷി കൂട്ടിച്ചേര്‍ത്തു.
സീറോ കോവിഡ് നയത്തിനെതിരെ ഉണ്ടായ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ മാസം ആദ്യം സീറോ കോവിഡ് നയത്തില്‍ ഷീയുടെ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. രാജ്യത്തെ സാഹചര്യങ്ങളെ വ്യക്തമാക്കി കൊണ്ട് രണ്ടാം തവണയാണ് ഷി സംസാരിക്കുന്നത്.
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
News
ഓള്‍ടൈം ഹിറ്റ് മാന്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ
ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച് രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളില്‍ നിന്ന് 352 സിക്സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ്.
ഏകദിനത്തില്‍ താരത്തിന്റെ അറുപതാം അര്‍ധ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തില്‍ 3 സിക്സും 5 ഫോറുമടക്കം 57 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്സന്, നാന്‍ഡ്രെ ബര്‍ഗര്‍, കോര്ബിന് ബോഷ്, ഓട്ട്നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala23 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

