എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡറിയായ എഎഐ കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 372 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. പട്ടികയില്‍ പറഞ്ഞിരിക്കുന്ന സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന അതത് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമേ അപേഷിക്കാന്‍ അര്‍ഹതയുള്ളു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15

യോഗ്യത:

അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്ഇസി (12 ദിവസത്തെ ന്യൂ പാറ്റേണ്‍) സര്‍ട്ടിഫിക്കറ്റുള്ളവര്‍: ഏതെങ്കിലും വിഷയത്തില്‍ ത്രിവല്‍സര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്ഞാനം. അംഗീകൃത ബിസിഎഎസ് സര്‍ട്ടിഫൈഡ് തആകട സ്‌ക്രീനര്‍, ബിസിഎഎസ് സര്‍ട്ടിഫൈഡ് കിഘശിലസ്‌ക്രീനര്‍ എന്നിവയുളളവര്‍ക്ക് മുന്‍ഗണന.

അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്ഇസി (12 ദിവസത്തെ ന്യൂ പാറ്റേണ്‍) സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍: ഏതെങ്കിലും വിഷയത്തില്‍ ത്രിവല്‍സര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്ഞാനം. എന്‍സിസി ബി/സി സര്‍ട്ടിഫിക്കറ്റ്, ഫയര്‍ ഫൈറ്റിങ് പരിജ്ഞാനം, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി അറിവ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിജ്ഞാനം, അണ്‍ആംഡ് കോംപാറ്റ്, ലീഗല്‍ പരിജ്ഞാനം, ആംഡ് ഫോഴ്‌സസ്/പൊലിസ് പശ്ചാത്തലം, കംപ്യൂട്ടര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 45 വയസ് കവിയരുത്. 2018 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

രണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിച്ച 15 വര്‍ഷം സര്‍വീസുള്ള വിമുക്തഭടന്‍മാര്‍ക്ക്(ബിരുദമുള്ളവര്‍) ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 25000-30000 രൂപ.

തിരഞ്ഞെടുപ്പ്: അംഗീകൃത ബേസിക് എവിഎസ്ഇസി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. അംഗീകൃത ബേസിക് എവിഎസ്ഇസി സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് ശാരീരിക ക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, പഴ്‌സനല്‍ ഇന്റര്‍വ്യൂ എന്നിവ നടത്തും.

അപേക്ഷാഫീസ്: 500 രൂപ.

AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം. ഡിമാന്‍ഡ് ഡ്രാഫ്റ്റിന്റെ പിന്നില്‍ ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ പേരും ജനന തീയതിയും മൊബൈല്‍ നമ്പറും എഴുതണം. പട്ടികവിഭാഗക്കാര്‍, വിമുക്തഭടന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മൂന്ന് മാസത്തിനുള്ളില്‍ എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിനു പുറത്ത് വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തണം.

വിലാസം: The Chief Executive Officer, AAI Cargo Logistics & Allied Services Company Limited, AAI Complex, Delhi Flying Club Road, Safdarjung Airport, New Delhi-110003

വിശദവിവരങ്ങള്‍ക്ക്: www.aaiclas.org