പത്തനംത്തിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

പത്തനംത്തിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ചുവെന്ന കേസിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തു റിമാന്റ് ചെയ്തത്.

വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ ഡിസംബര്‍ ആറു വരെയാണ് റാന്നി കോടതി റിമാന്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയില്‍ സുരേന്ദ്രനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.