ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ് ഡി വില്ലിയേഴ്‌സ് മാറി നില്‍ക്കുന്നത്. രണ്ടാഴ്ച്ചയാണ് അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നാലാം ഏകദിനത്തില്‍ കളിക്കാനാണ് സാധ്യത. ഡി വില്ലിയേഴ്‌സിന് പകരം ആരെയും ടീമില്‍ എടുത്തിട്ടില്ല. കായ സോന്‍ഡോക്ക് ഏകദിന അരങ്ങേറ്റത്തിന് ടീം അവസരം നല്‍കും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം പ്രകടപ്പിപ്പിച്ചിരുന്നു സോന്‍ഡോ. ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലെ വിജയം വഴി വലിയ പ്രതീക്ഷയാണ് ഏകദിന പരമ്പരയില്‍.