ചില മല്‍സരങ്ങള്‍ അങ്ങനെയാണ്. ജയിച്ചവരേക്കാളേറെ തോറ്റവരുടെ പോരാട്ട വീര്യം ചര്‍ച്ചയാകും. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയം ബി ജെ പിക്കൊപ്പം നിന്നെങ്കിലും തലയുയര്‍ത്തി പിടിക്കുന്നത് കോണ്‍ഗ്രസാണ്. വളരെ പിന്നില്‍ നിന്നും ഓടിക്കയറി തൊട്ടൊപ്പം വരെ എത്തിയ പോരാട്ടം.

ഗുജറാത്തിന്റെ മനസിനൊപ്പം കോണ്‍ഗ്രസ് ഉണ്ടെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് നല്‍കിയത്. രാജ്യമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികളെ പ്രതീക്ഷകളിലേക്ക കൈപിടിച്ച് കയറ്റുന്ന പ്രകടനമാണ ശ്രീ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ കണ്ടത്. ഈ പ്രകടനം 2018ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും, 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും, യു പി എയ്ക്കും നല്‍കുന്ന ഊര്‍ജം ചെറുതല്ല.