തിരുവനന്തപുരം: അഭയക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചു. പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും  ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ. രണ്ടു പേരും അഞ്ചു ലക്ഷം രൂപ പിഴയും അടക്കണം.സിസ്റ്റര്‍ സെഫിക്ക്  തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവും തടവിന് വിധിച്ചു. ഫാ. തോമസ് കോട്ടൂരിനു തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷവും കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവുമാണ് ശിക്ഷ. രണ്ടു പ്രതികളും ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാറാണ് വിധി പറഞ്ഞത്.

പ്രതികള്‍ക്ക് ഐപിസി 302 വകുപ്പ് അനുസരിച്ചുള്ള വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇരക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ സെഫി ഇരയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആള്‍ കൂടിയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരിനെതിരെ പ്രതിഭാഗം വക്കീല്‍ ഉന്നയിച്ച പ്രധാന വാദം അദ്ദേഹം ക്യാന്‍സര്‍ രോഗിയാണെന്നായിരുന്നു. അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളും മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് തെളിഞ്ഞത്.

1992 മാര്‍ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. അന്ന് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്

ഏഴാം ക്ലാസിലെ മലയാളയോര്‍മ. അന്നു മുതല്‍ ഒരു കവിത പാടാന്‍ പറഞ്ഞാല്‍ നാവിലാദ്യം വരുന്ന വരികള്‍ ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ, ചിറകൊടിഞ്ഞുള്ളൊരിക്കാട്ടുപക്ഷി ആയിരുന്നു. പാടുക മാത്രമായിരുന്നില്ല, പാടി സമ്മാനങ്ങളും ഒരുപാട് നേടിയ കവിത. ആ വരികളെഴുതിയ പെണ്ണൊരുത്തി തിരിച്ചു പോയി. കണ്ണീര്‍ പ്രണാമം.