തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിലെ കോടതി വിധി പുറത്ത്. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും.

ഫാ. തോമസ് എം കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സ്റ്റെഫി മൂന്നാം പ്രതിയുമാണ്. അഭയയെ കൊലപ്പെടുത്തിയത് ഇവരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

1992 മാര്‍ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. അന്ന് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്