GULF
അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപനം ഞായറാഴ്ച; സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യാതിഥി
സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും
അബുദാബി : മാര്‍ത്തോമ്മാ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. 11 നു ഞായറാഴ്ച 11 മണിക്ക് മുസ്സഫ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഡോ .ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉത്ഘാടനം ചെയ്യും.
സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. യുവജനസഖ്യം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫിലിപ്പ് മാത്യു, മാര്‍ത്തോമ്മാ ഇടവക വികാരി റവ.ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍ എന്നിവര്‍ പ്രസംഗിക്കും.
ആദിവാസി സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കുന്നത് ലക്ഷ്യമിട്ടു മാര്‍ത്തോമ്മാ സഭയുടെ കാര്‍ഡ് എന്ന വികസനസമിതിയുമായി ചേര്‍ന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ.ജിജു ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‌നങ്ങളില്‍ തളരുന്നവര്‍ക്കു അത്താണിയായി പ്രവര്‍ത്തിക്കുന്നതിന് സഹായകരമായ പുനലൂരിലെ മാര്‍ത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും, ധ്യാനകേന്ദ്ര നിര്‍മ്മിതിക്കും ജൂബിലി വര്‍ഷത്തില്‍ തുടക്കമായി.
അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം കഴിഞ്ഞ 10 വര്‍ഷമായി മാര്‍ത്തോമ്മാ സഭയിലെ തന്നെ ഏറ്റവും അംഗങ്ങളുള്ളതും മികച്ച ശാഖയുമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രക്തദാന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ലേബര്‍ ക്യാമ്പ് മിനിസ്ട്രി, നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാന്‍സര്‍ കെയര്‍, മിഷന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണ സഹായം തുടങ്ങിയ മേഖലകളിലും യുവജനസഖ്യം മികവാര്‍ന്ന പരിപാടികളാണ് തുടരുന്നത്. ജൂബിലിയുടെ ഭാഗമായി നിരവധി കല സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കല്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
റവ.അജിത് ഈപ്പന്‍ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ജെറിന്‍ ജേക്കബ് കുര്യന്‍ , വൈസ് പ്രസിഡന്റ് രെഞ്ചു വര്‍ഗീസ് , സെക്രട്ടറി അനില്‍ ബേബി , എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അബുദാബി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവതാളത്തിലായ ഇന്‍ഡിഗോ വിമാന സര്‍വ്വീസ് പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് സര്‍വ്വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതുമൂലം ഇന്ത്യയിലും ഇന്ത്യക്കുപുറത്തും ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാ യത്. ബോര്‍ഡിംഗ് പാസ്സ് കൈപറ്റിയവര്‍ക്കുപോലും അവസാന നിമിഷത്തില്‍ വിമാനം റദ്ദാക്കിയെന്ന വിവരമാണ് ല ഭിച്ചത്.
അഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയതെങ്കിലും ഗള്‍ഫ് നാടുകളിലേക്കുള്ള ചി ല അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ചു അഞ്ചുദിവസം പിന്നിടുന്ന ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ നാനൂറിലേറെ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയതെല്ലാം ഇന്ത്യയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍നിന്നുള്ള സര്‍വ്വീസുകളായിരുന്നുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുമാത്രം ഇന്നലെ 124 സര്‍വ്വീസുകളാണ് കാന്‍സല്‍ ചെയ്തത്. ഇതുമൂലം വിമാന ത്താവളങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ നാട്ടിലേ ക്കും തിരിച്ചും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവരാണ് കടുത്ത ആശങ്കയില്‍ കഴിയുന്നത്. താരതമ്യേന മെച്ചപ്പെട്ട സര്‍വ്വീസ് എന്ന ഖ്യാതി നേടിയിട്ടുള്ള ഇന്‍ഡിഗോ, യാത്രക്കാര്‍ക്ക് ഒരുപരിധിവരെ വിശ്വസിക്കാവുന്ന എയര്‍ലൈനായാണ് വിലയിരുത്തിപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലെ അനുഭവങ്ങള്‍ ഇല്ലാതിരിക്കുവാന്‍ അടുത്തകാലത്തായി പ്രവാസികള്‍ യാത്രക്കായി ഇന്‍ഡിഗോ എയര്‍ലൈന്‍ കുടുതലായി ആശ്രയിക്കുന്നുണ്ട്. അതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച നിയമം മൂലം യാത്രക്കാര്‍ ആശങ്കാകുലരായി മാറിയിട്ടുള്ളത്.
ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി വരുംദിവസങ്ങളില്‍ ആയിരക്കണക്കിനുപേരാ ണ് ഗള്‍ഫ് നാടുകളില്‍നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്നത്. അതിനിടെയാണ് പുതിയ സാഹചര്യം വന്നുചേര്‍ന്നിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ എത്തിയതിനുശേഷം മാത്രമാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിയുന്ന ത്. തിരക്കേറിയ സമയമായതുകൊണ്ട് വന്‍തുക നല്‍കിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പെട്ടെന്ന് മറ്റൊരു ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇന്‍ഡിഗോ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ ഇതര എയര്‍ലൈനുകള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ-കോഴിക്കോട് ഉള്‍പ്പെടെയുള്ള റൂട്ടില്‍ നിരക്ക് മൂന്നും നാലും ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക് താങ്ങാനാവാത്തതു മൂലം പലരും കേരളത്തിനുപുറത്തുള്ള മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്തുഅവിടെനിന്നും കണക്ഷന്‍ ടിക്കറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെല്ലാം കടുത്ത ആശങ്കയി ലാണുള്ളത്. പുതിയ ടിക്കറ്റ് മാറ്റിയെടുക്കണമെങ്കില്‍ വന്‍തുക നല്‍കണമെന്നത് ഇവരെ കൂടുതല്‍ സാമ്പത്തിക പ്രയാസത്തിലാണ് എത്തിക്കുക. എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാകുന്നതിന് ഉന്നത ഇടപെടല്‍ വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.
ഇന്‍ഡിഗോ എയര്‍ലൈനാണ് ഇന്ത്യയിലെ ആകാശയാത്രയുടെ അറുപത്തിയഞ്ച് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത്. അത്രയേറെ ഗൗരവമേറിയ എയര്‍ലൈനായിട്ടുപോലും ബന്ധപ്പെട്ട അധികൃതര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നു. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുകയും മെച്ചപ്പെട്ട സേവനം ലഭിക്കാതെ പ്രവാസികളുടെ പ്രവാസം തുടരുന്നതിനിടയിലാണ് അവരുടെ വിശ്വാസ്യത നേടയ ഇന്‍ഡിഗോ എയര്‍ലൈന്‍ സേവനവും അവതാളത്തിലായി മാറിയിട്ടുള്ളത്.
യാത്ര സാധാരണ നിലയിലാവാന്‍ ഇനി എത്ര ദിവസം വേണ്ടിവരുമെന്ന കാര്യത്തി ലും ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ അഭ്യന്തര സര്‍വ്വീസുകള്‍ ഈ മാസം 15നകം സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ വ്യക്തമാക്കി.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
GULF
എത്യോപ്യ അഗ്നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്
എത്യോപയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്‍, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health22 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news23 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news23 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

