കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറൊയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്ത് പുളിയഞ്ചോടാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 4.45നായിരുന്നു അപകടം.

പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍,അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.കാര്‍ യാത്രക്കാരാണ് മരിച്ച എല്ലാവരും.സംഭവ സ്ഥലത്തു വച്ചു തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നാട്ടുകാരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. എയര്‍പോര്‍ട്ടിലേക്ക് സുഹൃത്തിനെ കൊണ്ടാക്കാന്‍ പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേ സമയം കോഴിക്കോട്ടേക്കുള്ള യാത്രാവഴിയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ പാലക്കാട് സ്വദേശികളാണ്.