കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചീഫ് പെറ്റി ഓഫീസറായ നവീനാണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ ഹരിയാന സ്വദേശിയാണ്. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.