തൃശൂര്‍: തൃശൂരില്‍ കാര്‍ ലോറിയുടെ പിറകിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ തൃശൂര്‍-ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടുത്താണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്.

കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.