കണ്ണൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പിടിയില്‍. കണ്ണൂര്‍ കല്ലാച്ചി സ്വദേശി എം.എം മനുവിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

നാമജപയാത്രയില്‍ പങ്കെടുത്ത 80 വയസ്സുകാരനെ പൊലീസ് മര്‍ദിക്കുന്നുവെന്ന് വ്യാജവീഡിയോ തയാറാക്കി ഇയാള്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 153, കേരള പൊലീസ് നിയമത്തിലെ 120 വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്.