കൊച്ചി: എറണാകുളം എളംകുളത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു.