കൊല്ലം എംസി റോഡില്‍ ബൈക്ക് അഭ്യാസത്തിനിടെ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു.  രാവിലെ 11.30ക്ക് കൊട്ടാരക്കരയിലെ പൊലിക്കോട്ടയില്‍ വെച്ചാണ് അപകടം നടന്നത്. ബൈക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോളാണ് അപകടമുണ്ടായത്. ഈ സമയം അമിത വേഗത്തിലായിരുന്നു ബൈക്ക് ഓടിക്കൊണ്ടിരുന്നത്. പിന്നാലെ എതിര്‍ ദിശയിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇവര്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അശ്വന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.