സംസ്ഥാനത്ത് സമ്മേളനങ്ങള്‍ക്ക് വിലക്കുമായി  ഹൈക്കോടതി. 50നു കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും കോടതി ചോദിച്ചു.  കാസര്‍കോട് ജില്ലയില്‍ ആശുപത്രിയില്‍ ഉള്ളവരുടെ നിരക്ക് 36 ശതമാനമാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. ഒരാഴ്ചത്തേക്കാണ് കാസര്‍കോട് ജില്ലയില്‍ ഉത്തരവ് ബാധകമാവുക. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.