സുപ്രീം കോടതിക്ക് പുറത്ത് വെച്ച് യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
നോയ്ഡ സ്വദേശിയായ രാജ്ഭര്‍ ഗുപ്തയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പൊള്ളലേറ്റ  ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം എന്തുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.