kerala
നടന് ദിലീപ് ശബരിമലയില്‍; ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് എത്തി
കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന് ദിലീപ് ശബരിമലയിലെത്തി.
പത്തനംതിട്ട: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന് ദിലീപ് ശബരിമലയിലെത്തി. ഇന്നലെ രാത്രിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്.
ശബരിമലയില്‍ എത്തിയ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ദിലീപിന്റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്.
kerala
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി
ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.
ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സംഭവ ദിവസം ശ്രീലക്ഷ്മി എന്ന സ്ത്രീ പള്‍ലര്‍ സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടെന്നും ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു.
പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം സ്വകാര്യത മാനിച്ചാണ് ഡിവിആര്‍ ഹാജരാക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം. ശ്രീലക്ഷ്മിയുടെ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളോ കോള്‍ റെക്കോര്‍ഡുകളോ (CDR) കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
കൂടാതെ കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പള്‍സര്‍ സുനി ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും വെളിപ്പെടുത്തിയിരുന്നെങ്കിലും ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല, ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യ പറഞ്ഞതെന്നാണ് വിധി ന്യായത്തിലെ നിരീക്ഷണം.
അതേസമയം സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ അത് ഗൃഹപ്രവേശത്തിന് എത്തി എന്നാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാവല്‍ ഗൃഹപ്രവേശം നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വിധിയിലുണ്ട്.
kerala
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി സി.പി.എം നേതാവ്
തെന്നല സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് അലി മജീദാണ് സ്വീകരണ യോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്.
മലപ്പുറം: സ്ത്രീകൾക്കെതിരെ അധിക്ഷേപകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തി സി.പി.എം നേതാവ്. തെന്നല സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് അലി മജീദാണ് സ്വീകരണ യോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് വനിതാ ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് സയ്യിദ് അലി മജീദ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. വോട്ടെടുപ്പിനിടെ വനിതാ ലീഗ് പ്രവർത്തകർ കൂട്ടായ്മയായി വോട്ട് തേടിയതിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഇതിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടുവെന്നതാണ് പരാതി.
പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയ ശേഷമാണ് സയ്യിദ് അലി മജീദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ വാർഡിൽ ഏകദേശം 20 വനിതാ ലീഗ് പ്രവർത്തകർ സജീവമായി വോട്ട് തേടാൻ രംഗത്തിറങ്ങിയിരുന്നു. ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും, അന്യപുരുഷന്മാരുടെ മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ട് തേടിയതിനെതിരെയാണ് വിമർശിച്ചതെന്നും സയ്യിദ് അലി മജീദ് വിശദീകരിച്ചു. സ്ത്രീകളെ “മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചു” എന്ന അർഥത്തിലാണ് പരാമർശം നടത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചു.
എന്നാൽ പ്രസംഗം സ്ത്രീ വിരുദ്ധവും അപമാനകരവുമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതൃത്വം ശക്തമായി രംഗത്തെത്തി. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
kerala
ട്രക്ക് ബൈക്കിന്റെ പിന്നിലിടിച്ച് അപകടം; ദമ്പതികള്‍ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം
രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്‍എച്ച് -52 ല്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കോട്ട: ട്രക്ക് ബൈക്കിലിടിച്ച് അപകടം. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്‍എച്ച് -52 ല്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ ദമ്പതികള്‍ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം. ബുണ്ടി ജില്ലയിലെ തലേര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സന്‍വല്‍പുര ഗ്രാമത്തില്‍ താമസിക്കുന്ന സുന്ദര്‍ സിംഗ് (36), ഭാര്യ രാജ് കൗര്‍ (30), മകന് അമൃത് എന്ന അമര്‍ദീപ് സിംഗ് (1) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്.
ട്രക്ക് ഇരുചക്രവാഹനത്തിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തെറിച്ചുവീണു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് തലേര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news3 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india19 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india13 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
