കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നിര്‍ണായക നീക്കം. ദിലീപിന്റെ അമ്മയും നേരത്തെ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2018 ഫെബ്രുവരി 17-നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.