ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെജ്രിവാളിനൊപ്പം സമരം ചെയ്യുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായി എന്നിവര്‍ നിരാഹാര സമരമാണ് നടത്തുന്നത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കെജ്രിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്. ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ്.